head1
head 3
head2

സ്പെയിനില്‍ ചരക്ക് തീവണ്ടി പാസഞ്ചര്‍ ട്രയിനിലേയ്ക്ക് പാഞ്ഞുകയറി; ഡ്രൈവര്‍ മരിച്ചു, 85 പേര്‍ ആശുപത്രിയില്‍

ബാഴ്‌സലോണ :ബാഴ്‌സലോണയ്ക്ക് സമീപം ചരക്ക് തീവണ്ടി പാസഞ്ചര്‍ ട്രയിനിലേയ്ക്ക് പാഞ്ഞുകയറിയുണ്ടായ അപകടത്തില്‍ ഡ്രൈവര്‍ മരിച്ചു, 85 പേര്‍ക്ക് പരിക്കേറ്റു. രണ്ടു പേരുടെ നില ഗുരുതരമാണ്. തിങ്കളാഴ്ച വൈകീട്ട് ആറു മണിയോടെയാണ് ട്രയിനുകള്‍ കൂട്ടിയിടിച്ചത്.

ബാഴ്‌സലോണയില്‍ നിന്ന് 15 കിലോമീറ്റര്‍ അകലെയുള്ള സാന്റ് ബോയ് സ്റ്റേഷനിലേക്ക് വരുന്നതിനിടെ പാളം തെറ്റിയെത്തിയ കാര്‍ഗോ ട്രയിന്‍ സ്റ്റേഷനില്‍ നിന്ന് പുറത്തേക്ക് വരികയായിരുന്ന പാസഞ്ചര്‍ ട്രെയിനിന്റെ മുന്‍ഭാഗത്തേയ്ക്ക് ഇടിച്ചു കയറുകയായിരുന്നു.

പാസഞ്ചര്‍ ട്രെയിനിന്റെ ഡ്രൈവറാണ് മരിച്ചത്. പാസഞ്ചര്‍ ട്രെയിനില്‍ കുടുങ്ങിയ നൂറോളം പേരെ രക്ഷാപ്രവര്‍ത്തനത്തിലൂടെയാണ് രക്ഷിച്ചത്.

Comments are closed.