head2
head1
head 3

ഭീഷ്മപര്‍വ്വത്തിലെ ‘പറുദീസ’ വീഡിയോ സോങ് പുറത്തിറങ്ങി

റോം: അമല്‍ നീരദിന്റെ സംവിധാനത്തില്‍ മമ്മൂട്ടി നായകനായെത്തുന്ന ഭീഷ്മപര്‍വ്വത്തിലെ ഏറ്റവും പുതിയ വീഡിയോ സോങ് പുറത്തിറങ്ങി. സുഷിന്‍ ശ്യാം സംഗീതം നല്‍കി ശ്രീനാഥ് ഭാസി ആലപിച്ച പറുദീസ എന്ന ഗാനത്തിന്റെ വീഡിയോയാണ് യൂട്യൂബിലൂടെ അണിയറ പ്രവര്‍ത്തകര്‍ പുറത്തിവിട്ടിരിക്കുന്നത്. നേരത്തെ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്തിറങ്ങിയിരുന്നു.

പഴയകാല ഡാന്‍സ് സ്റ്റെപ്പുകള്‍ ഉള്‍പ്പെടുത്തികൊണ്ട് വളരെ മികച്ച രീതിയിലാണ് ഗാനരംഗത്തിന്റെ കൊറിയോഗ്രാഫി നിര്‍വ്വഹിച്ചിട്ടുള്ളത്. സൌബിന്‍ ഷാഹിറും, ശ്രീനാഥ് ഭാസിയും ഉള്‍പ്പെടെ വീഡിയോയിലുള്ള മുഴുവന്‍ ആളുകളും നല്ല രീതിയില്‍ നൃത്തരംഗങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. സുമേഷ്, ജിഷ്ണു എന്നിവര്‍ ചേര്‍ന്നാണ് ഗാനരംഗത്തിന്റെ കൊറിയോഗ്രാഫി നിര്‍വ്വഹിച്ചിട്ടുള്ളത്.

മമ്മൂട്ടി ഉള്‍പ്പെടെ മലയാളത്തിലെ വമ്പന്‍ താരനിര അണിനിരക്കുന്ന ഭീഷ്മപര്‍വ്വം ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്. മാര്‍ച്ച് മൂന്നിനാണ് ചിത്രം തിയേറ്ററുകളിലേക്കെത്തുന്നത്.

Comments are closed.