head2
head 3
head1

കുടിയേറ്റ-അഭയാര്‍ഥി കുടുംബങ്ങളിലെ മാതാപിതാക്കള്‍ യഥാര്‍ഥ ‘ഹീറോ’കളാണെന്ന് മാര്‍പാപ്പ

റോം: കുടിയേറ്റ-അഭയാര്‍ഥി കുടുംബങ്ങളിലെ മാതാപിതാക്കള്‍ യഥാര്‍ഥ ഹീറോകളാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. തങ്ങളുടെ കുടുംബത്തോടും, കുട്ടികളോടുമുള്ള സ്‌നേഹത്തിന്റെ പേരില്‍ സ്വന്തം ജീവന്‍ തന്നെ പണയപ്പെടുത്താന്‍ തയ്യാറാവുന്നവരാണ് അവരെന്നും മാര്‍പാപ്പ പറഞ്ഞു. വത്തിക്കാന്‍ മീഡിയയുമായി നടത്തിയ ഇന്റര്‍വ്യൂവിലായിരുന്നു പോപ്പിന്റെ പരാമര്‍ശം.

ഹെറോഡ് രാജാവിന്റെ ആക്രമണങ്ങള്‍ മൂലം ഒരിക്കല്‍ മേരിക്കും ജോസഫിനും ഇതുപോലെ സ്വന്തം നാട് വിട്ട് പലായനം ചെയ്യേണ്ടി വന്നിട്ടുണ്ട്, ഇതുപോലെ യുദ്ധത്തിന്റെ പേരിലും മറ്റും യൂറോപ്പിലെയും മറ്റ് അതിര്‍ത്തികളിലേക്കും തള്ളപ്പെട്ട അനേകം മാതാപിതാക്കളെയും, കുടുംബങ്ങളെയും താന്‍ ഓര്‍ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അനീതിയുടെയും, വേദനയുടെയും സാഹചര്യത്തില്‍ ജീവിക്കുന്ന അവരുടെ അവസ്ഥ ആരും ഗൗരവകരമായി കാണുന്നില്ലെന്നും, അവര്‍ മനപൂര്‍വ്വം ഒഴിവാക്കപ്പെടുകയാണെന്നും മാര്‍പാപ്പ കൂട്ടിച്ചേര്‍ത്തു.

Comments are closed.