head1
head2
head 3

കുഞ്ചാക്കോ ബോബന്‍ – രജീഷാ വിജയന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ‘പകലും പാതിരാവും’; ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്

കുഞ്ചാക്കോ ബോബനെ നായകനായിക്കി അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ‘പകലും പാതിരാവും’ എന്ന ചിത്രത്തിന്റെ ടൈറ്റില്‍ ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. അജയ് തന്നെയാണ് പോസ്റ്റര്‍ ഫോസ്ബുക്കിലൂടെ റിലീസ് ചെയ്തത്. കുഞ്ചാക്കോ ബോബനും രജീഷ വിജയനും ഒന്നിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് വാഗമണില്‍ പുരോഗമിക്കുകയാണ്.

നായകസങ്കല്‍പ്പങ്ങള്‍ക്ക് പുതിയ മാനം നല്‍കിക്കൊണ്ട് കുഞ്ചാക്കോ ബോബന്‍ ഏറെ വ്യത്യസ്തമായ ഒരു കഥാപാത്രത്തെയാണ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. പൂര്‍ണമായും ത്രില്ലര്‍ സിനിമയായിരിക്കും ഇതെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്.

‘തിങ്കളാഴ്ച്ച നിശ്ചയം’ എന്ന ചിത്രത്തിലൂടെ ഏറെ ശ്രദ്ധേയനായ കെ യു മോഹന്‍, ദിവ്യദര്‍ശന്‍, സീത, അമല്‍ നാസര്‍ തുടങ്ങിയവരും നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തില്‍ അണിനിരക്കുന്നു. ഗോകുലം മൂവീസ് ആണ് ചിത്രം നിര്‍മിക്കുന്നത്. നിഷാദ് കോയയുടേതാണ് ഈ ചിത്രത്തിന്റെ തിരക്കഥ. സംഗീതം – സ്റ്റീഫന്‍ ദേവസ്സ, ഗാനങ്ങള്‍ – സുജേഷ് ഹരി. ഫായിസ് സിദ്ദിഖാണ് ഛായാഗ്രാഹകന്‍. എഡിറ്റിംഗ് – റിയാസ് ബദര്‍. കലാസംവിധാനം- ജോസഫ് നെല്ലിക്കല്‍.

Comments are closed.