head 3
head1
head2

ജോഷി-സുരേഷ് ഗോപി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ‘പാപ്പന്‍’ തരംഗമായി, ട്രെയിലര്‍ പുറത്ത്

‘സലാം കാശ്മീരി’നു ശേഷം ജോഷിയും സുരേഷ് ഗോപിയും ഒന്നിക്കുന്ന ചിത്രമെന്ന ഹൈപ്പിലെത്തുന്ന സിനിമയാണ് പാപ്പന്‍. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ പാപ്പന്‍ ട്രെയിലര്‍ നിലവില്‍ യൂട്യൂബ് ട്രെന്റിങ്ങില്‍ ഒന്നാമതാണ്.

എബ്രഹാം മാത്യു മാത്തന്‍ എന്ന കഥാപാത്രമായാണ് സുരേഷ്ഗോപി എത്തുന്നത്. 2.41 മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയ്‌ലര്‍ മികച്ച ഒരു മര്‍ഡര്‍ ഇന്‍വെസ്റ്റിഗേഷന്‍ ചിത്രത്തിന്റെ സൂചനകള്‍ തരുന്നുണ്ട് . തിയറ്ററുകളില്‍ ആവേശമുണ്ടാക്കാന്‍ സാധ്യതയുള്ള ചിത്രമെന്നാണ് ട്രെയ്‌ലര്‍ നല്‍കുന്ന പ്രതീക്ഷ. ലേലം, പത്രം, വാഴുന്നോര്‍ തുടങ്ങി ഈ കോമ്പിനേഷനില്‍ പുറത്തെത്തിയ ചിത്രങ്ങളില്‍ പലതും സൂപ്പര്‍ഹിറ്റുകള്‍ ആയിരുന്നു. മകന്‍ ഗോകുലും സുരേഷ് ഗോപിയും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് പാപ്പന്‍.

Comments are closed.