head2
head1
head 3

പി സി ജോര്‍ജിന്റെ അറസ്റ്റ് രേഖപ്പെടുത്തി, ഇസ്ലാമിക തീവ്രവാദികളുടെ താളത്തിനൊത്ത് തുള്ളുകയാണ് സര്‍ക്കാരെന്ന് ബി ജെ പി

തിരുവനന്തപുരം : വര്‍ഗീയ പരാമര്‍ശം നടത്തിയെന്ന ആരോപണത്തെ തുടര്‍ന്ന് മുന്‍ എംഎല്‍എ പി സി ജോര്‍ജ്ജിനെ പോലീസ് കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരം ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലെത്തിയ പോലീസ് വാറന്റില്ലാതെയാണ് അദ്ദേഹത്തെ കസ്റ്റഡിയില്‍ എടുത്തത്.

പത്തുമണിയോടെ പിസി ജോര്‍ജ്ജിനെ തിരുവനന്തപുരത്തെ ഏ ആര്‍ ക്യാമ്പില്‍ എത്തിച്ചു.ചോദ്യം ചെയ്യലിന് ശേഷം അദ്ദേഹത്തെ മജിസ്ട്രേറ്റിന് മുമ്പില്‍ ഹാജരാക്കും.

പുലര്‍ച്ചെ അഞ്ച് മണിക്ക് പിസി ജോര്‍ജ്ജിന്റെ ഈരാറ്റുപേട്ടയിലെ വീട്ടിലെത്തിയാണ് ഫോര്‍ട്ട് പൊലീസ് ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. മുപ്പതോളം പേരടങ്ങുന്ന സംഘമായിരുന്നു എത്തിയത്. സ്വന്തം വാഹനത്തിലാണ് പി സി തിരുവനന്തപുരത്തേക്ക് പുറപ്പെട്ടത്.മകന്‍ ഷോണ്‍ ജോര്‍ജ്ജും അദ്ദേഹത്തോടൊപ്പം യാത്ര ചെയ്തിരുന്നു.

ഹിന്ദു മഹാസമ്മേളത്തിന്റെ മൂന്നാം ദിന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയായിരുന്നു പി സി ജോര്‍ജ്ജിന്റെ വിവാദ പരാമര്‍ശം. സംഭവത്തില്‍ യൂത്ത് ലീഗും യൂത്ത് കോണ്‍ഗ്രസും സിപിഐഎമ്മും ഡിജിപിക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കിയിരുന്നു.

കച്ചവടം ചെയ്യുന്ന മുസ്ലിംകള്‍ പാനീയങ്ങളില്‍ വന്ധ്യത വരുത്താനുള്ള മരുന്നുകള്‍ ബോധപൂര്‍വ്വം കലര്‍ത്തുന്നു, മുസ്ലിംകള്‍ അവരുടെ ജനസംഖ്യ വര്‍ദ്ധിപ്പിച്ച് ഇതൊരു മുസ്ലിം രാജ്യമാക്കി മാറ്റാന്‍ ശ്രമിക്കുന്നു, മുസ്ലിം പുരോഹിതര്‍ ഭക്ഷണത്തില്‍ മൂന്ന് പ്രാവശ്യം തുപ്പിയ ശേഷം വിതരണം ചെയ്യുന്നു തുടങ്ങിയ ആരോപണങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ടെന്നുള്ള പി സി ജോര്‍ജിന്റെ വെളിപ്പെടുത്തലാണ് പ്രശനങ്ങളിലേയ്ക്ക് നയിച്ചത്.

കേരളത്തില്‍ ഇരട്ട നീതിയോ ?

പിണറായി വിജയന്‍ ഭരണത്തിന് കീഴില്‍ കേരളത്തില്‍ ഇരട്ട നീതിയാണെന്ന് ബിജെപി നേതാവ് സന്ദീപ് വചസ്പതി ആരോപിച്ചു.. വര്‍ഗീയ പ്രസംഗം നടത്തിയെന്ന പരാതിയില്‍ പിസി ജോര്‍ജിനെ കസ്റ്റഡിയില്‍ എടുത്ത സംഭവത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മത ഭീകരവാദികള്‍ക്കും പിണറായി വിജയന്റെ കുഴലൂത്തുക്കാര്‍ക്കും ഒരു നീതിയും സത്യം വിളിച്ച് പറയുന്നവര്‍ക്ക് മറ്റൊരു രീതിയുമാണ് ഇപ്പോള്‍ കേരളത്തില്‍. ഇങ്ങനെ കേരളീയ സമൂഹത്തെ വിഭജിക്കാനാണ് കമ്യൂണിസ്റ്റുകാര്‍ ശ്രമിക്കുന്നത്.

എല്ലാവര്‍ക്കും ഒരു പോലെയാണ് നീതിയെങ്കില്‍ പിസി ജോര്‍ജ് ഉള്‍പ്പെടെ ആരെയും നിയമം ലംഘിച്ചാല്‍ അറസ്റ്റ് ചെയ്യാം. ഗൗരവകരമായ ഒരു പ്രസ്താവന നടത്താത്ത ഒരാളെ രാവിലെ വീട് വളഞ്ഞ് അറസ്റ്റ് ചെയ്ത് കൊണ്ടുപോവുക എന്നത് എന്ത് സന്ദേശമാണ് നല്‍കുക എന്ന് ചിന്തിക്കണം.

കേരളത്തില്‍ മതം തിരിച്ചുള്ള അറസ്റ്റും നീതി നടപ്പാക്കലും ..

.കേന്ദ്ര മന്ത്രി വി മുരളീധരന്‍ എ ആര്‍ ക്യാമ്പില്‍ എത്തി പി സി ജോര്‍ജിനെ സന്ദര്‍ശിക്കാന്‍ എത്തിയെങ്കിലും അനുമതി നിഷേധിച്ചു.ഇസ്ലാമിക ഭീകരവാദികള്‍ അരിഞ്ഞു തള്ളിയവരെ പോലും അറസ്റ്റ് ചെയ്യാന്‍ കാണിക്കാത്ത ജാഗ്രതയാണ് പി സിയെ അറസ്റ്റ് ചെയ്യാന്‍ കാണിച്ചത് എന്ന് കേന്ദ്രമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.ആരെ പ്രീണിപ്പിക്കാനാണ് ഇതൊക്കെ ചെയ്യുന്നതെന്ന് വിവരമുള്ളവര്‍ക്ക് മനസിലാവുമെന്ന് അദ്ദേഹം പറഞ്ഞു.

പി സി ജോര്‍ജിനെ സംരക്ഷിക്കുമെന്ന് ബി ജെ പി പ്രസിഡണ്ട് കെ സുരേന്ദ്രന്‍ വ്യക്തമാക്കി.മുജാഹിദ് ബാലുശേരിയെയെയും ,ഫസല്‍ ഗഫൂറിനെയും അറസ്റ്റ് ചെയ്യാത്തവര്‍ എന്തിനാണ് പി സി ജോര്‍ജിനെ അറസ്റ്റ് ചെയ്തതെന്ന് അദ്ദേഹം ചോദിച്ചു.ഇസ്ലാമിക് തീവ്രവാദികളുടെ താളത്തിനൊത്ത് തുള്ളുകയാണെന്നും അദ്ദേഹം ആരോപിച്ചു.

കോണ്‍ഗ്രസും ,ഡി വൈ എഫ് ഐയും അടക്കമുള്ള സംഘടനാ നേതാക്കള്‍ പി സി യെ കസ്റ്റഡിയില്‍ എടുത്തതിനെ അനുകൂലിക്കുമ്പോഴും സോഷ്യല്‍ മീഡിയയില്‍ പി സി യ്ക്ക് അനുകൂലമായ പിന്തുണയും വര്‍ദ്ധിക്കുന്നുണ്ട്
”മുസ്ലിം സ്ത്രീകള്‍ അമുസ്ലിം ഡോക്ടറുടെ അടുക്കല്‍ ചികിത്സയ്ക്ക് പോകരുത് എന്ന് പറഞ്ഞ മതപണ്ഡിതനെതിരെ ആരും കേസെടുക്കുക പോലും ചെയ്തില്ല .10 കൊല്ലം കൊണ്ട് കേരളം ഇസ്ലാമിക രാജ്യമാക്കും എന്ന് പറഞ്ഞ മൗലവിക്കെതിരെയും കേസെടുത്തില്ല തുടങ്ങിയവയൊക്കെ പി സി അനുകൂലികള്‍ സോഷ്യല്‍ മീഡിയായില്‍ കൂടി ചോദിക്കുന്നുണ്ട്.

ഓണം എന്നത് ഹിന്ദുക്കളുടെ മാത്രം ആചാരമാണ് അതുകൊണ്ട് ആരും ഓണാഘോഷത്തില്‍ പങ്കെടുക്കരുത് , ഓണസദ്യ കഴിക്കരുത്, ഓണാഘാഷങ്ങള്‍ക്കോ ക്ഷേത്രോല്‍സവങ്ങള്‍ക്കോ പിരിവും കൊടുക്കരുത് എന്നൊക്കെ ഇസ്ലാമിക പണ്ഡിത ശ്രൈഷ്ഠന്‍മാര്‍ പ്രസംഗിച്ചത്
മതേതരത്വത്തിനും സംസ്‌കാരത്തിനും എതിരായപ്പോഴുംമുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയും ഡി.വൈ.എഫ്.ഐ നേതാവ് റിയാസുമായി നടന്ന വിവാഹം ഇസ്ലാമിക പ്രാമാണിക പ്രകാരം വ്യഭിചാരമാണ് എന്ന് ലീഗ് സമ്മേളന വേദിയില്‍ സംസ്ഥാന സെക്രട്ടറി തന്നെ വിളിച്ചു പറഞ്ഞപ്പോള്‍ എവിടെയായിരുന്നു ലീഗിന്റെ മതേതര ധാര്‍മ്മിക ഉത്തരവാദിത്വം എന്നും ചോദ്യം ഉയരുന്നുണ്ട്.

ജിഹാദികളെ വിമര്‍ശിക്കുന്നവര്‍ക്കെല്ലാം എതിരെ കേസെടുക്കുമെന്നതൊക്കെ ഇരട്ടി നീതിയാണ് എന്ന പൊതു ധാരണയും സോഷ്യല്‍ മീഡിയയില്‍ കൂടി പി സി ജോര്‍ജിന്റെ അനുകൂലികള്‍ പ്രചരിപ്പിക്കുന്നുണ്ട

Comments are closed.