head1
head 3
head2

ബധിരര്‍ നായകരായ ‘കോഡ’യ്ക്ക് ഓസ്‌കാര്‍ പുരസ്‌കാരം; വില്‍ സ്മിത്ത് മികച്ച നടന്‍, മികച്ച നടി ജെസിക്ക ചസ്റ്റെയ്ന്‍

ലോസാഞ്ചലസ് : മികച്ച ചിത്രത്തിനുള്ള ഓസ്‌കാര്‍ പുരസ്‌കാരം ‘കോഡ’യ്ക്ക്. സംവിധാനം, തിരക്കഥ, സഹനടന്‍ ഉള്‍പ്പെടെയുള്ള പ്രധാന പുരസ്‌കാരങ്ങളും ‘കോഡ’ നേടി. ഷാന്‍ ഹേഡെര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചവര്‍ ബധിരരായിരുന്നു. കോഡയിലെ പ്രകടനത്തിലൂടെ ട്രോയ് കോട്‌സര്‍ മികച്ച സഹനടനുള്ള പുരസ്‌കാരം സ്വന്തമാക്കി. ഓസ്‌കാര്‍ സ്വന്തമാക്കുന്ന ആദ്യ ബധിരനായ അഭിനേതാവ് കൂടിയാണ് അദ്ദേഹം. ‘ദ പവര്‍ ഓഫ് ദ ഡോഗ്’ ഒരുക്കിയ ജേന്‍ കാംപിയന്‍ ആണ് മികച്ച സംവിധായിക.

മികച്ച നടനുള്ള 94ാമത് ഓസ്‌കര്‍ പുരസ്‌കാരം വില്‍ സ്മിത്തിനാണ്. ‘കിങ് റിച്ചാര്‍ഡ്’ എന്ന ചിത്രത്തിലെ അഭിനയമാണ് പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്.

മികച്ച നടി ജെസിക്ക ചസ്റ്റെയ്ന്‍. ‘ദ ഐസ് ഓഫ് ടാമി ഫെയ്’ എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് പുരസ്‌കാരം. മൂന്ന് തവണ ഓസ്‌കാര്‍ നോമിനേഷന്‍ നേടിയിട്ടുള്ള ജെസിക്കയുടെ ആദ്യ ഓസ്‌കാര്‍ കൂടിയാണിത്.

മറ്റ് ഓസ്‌കാര്‍ ജേതാക്കള്‍: സംവിധായിക/ സംവിധായകന്‍- ജെയിന്‍ കാമ്പയിന്‍ (ദ പവര്‍ ഓഫ് ദ ഡോഗ്), ഗാനം – ബില്ലി എലിഷ്, ഫിന്നെസ് ഒ കോനല്‍ (നോ ടൈം ടു ഡൈ), ഡോക്യുമെന്ററി ചിത്രം- സമ്മര്‍ ഓഫ് സോള്‍, ചിത്രസംയോജനം- ജോ വാക്കര്‍ (ഡ്യൂണ്‍), സംഗീതം (ഒറിജിനല്‍)- ഹാന്‍സ് സിമ്മര്‍ (ഡ്യൂണ്‍), അവലംബിത തിരക്കഥ- സിയാന്‍ ഹെഡെര്‍ (കോഡ), തിരക്കഥ (ഒറിജിനല്‍)- കെന്നത്ത് ബ്രാന (ബെല്‍ഫാസ്റ്റ്), ലൈവ് ആക്ഷന്‍ ഷോര്‍ട്ട് ഫിലിം- ദ ലോംഗ് ഗുഡ്‌ബൈ, വസ്ത്രാലങ്കാരം- ജെന്നി ബെവന്‍ (ക്രുവല്ല), അന്താരാഷ്ട്ര ചിത്രം- ഡ്രൈവ് മൈ കാര്‍ (ജപ്പാന്‍), സഹനടന്‍- ട്രോയ് കൊട്‌സര്‍ (കോഡാ), ആനിമേറ്റഡ് ഹ്രസ്വ ചിത്രം- ദ വിന്‍ഡ്ഷീല്‍ഡ് വൈപ്പര്‍, ആനിമേറ്റഡ് ഫീച്ചര്‍ ചിത്രം- എന്‍കാന്റോ, മേക്കപ്പ്, കേശാലങ്കാരം-ലിന്റെ ഡൗഡ്‌സ് (ദ ഐസ് ഓഫ് ടാമി ഫയെക്ക്), വിഷ്വല്‍ എഫക്ട്- പോള്‍ ലാംബെര്‍ട്ട്, ട്രിസ്റ്റന്‍ മൈല്‍സ്, ബ്രയാന്‍ കോണര്‍, ജേര്‍ഡ് നെഫ്‌സര്‍ (ഡ്യൂണ്‍), ഡോക്യുമെന്ററി (ഷോര്‍ട്ട് സബ്ജക്ട്)- ദ ക്യൂന്‍ ഓഫ് ബാസ്‌കറ്റ് ബോള്‍, ഛായാഗ്രഹണം- ഗ്രേയ്ഗ് ഫ്രാസര്‍ (ഡ്യൂണ്‍), അനിമേറ്റഡ് ഷോര്‍ട് ഫിലിം- ദ വിന്‍ഡ്ഷീല്‍ഡ് വൈപര്‍, സഹനടി -അരിയാന ഡിബോസ് (വെസ്റ്റ് സൈഡ് സ്റ്റോറി, പ്രൊഡക്ഷന്‍ ഡിസൈന്‍ -ഡ്യൂണ്‍, ചിത്രസംയോജനം – ജോ വാക്കര്‍ (ഡ്യൂണ്‍).

മാക് റൂത്ത്, മാര്‍ക്ക് മാങ്കിനി, ദിയോ ഗ്രീന്‍, ഡഗ് ഹെംഫില്‍, റോണ്‍ ബാര്‍ട്‌ലെറ്റ് എന്നിവര്‍ മികച്ച ശബ്ദമിശ്രണത്തിനുള്ള ഓസ്‌കാര്‍ പുരസ്‌കാരവും നേടി.

Comments are closed.