head1
head 3
head2

ആശങ്കയുയര്‍ത്തി ഒമിക്രോണ്‍ 2 വകഭേദം ഇറ്റലിയിലും

റോം: കോവിഡ് 19 വൈറസിന്റെ വകഭേദമായ ഒമിക്രോണ്‍ 2 -ന്റെ സാന്നിദ്ധ്യം ഇറ്റലിയിലും. ഇറ്റലിയിലെ Genoa യിലെ The Policlinico San Martino ലാബിലാണ് ഈ വകഭേദം സീക്വന്‍സ് ചെയ്തത്.

രണ്ട് കേസുകളില്‍ ഒമിക്രോണ്‍ 2 -വിന്റെ സാന്നിദ്ധ്യം കണ്ടെത്താന്‍ കഴിഞ്ഞതായി ലാബ് ഡയറക്ടര്‍ പ്രൊഫസര്‍ Giancarlo Icardi പറഞ്ഞു. ഒരെണ്ണം സാന്‍ മാര്‍ട്ടിനോയിലെ പതിവ് സീക്വന്‍സിങ്ങിന്റെ ഭാഗമായും, മറ്റൊരു കേസ് നാഷണല്‍ മോണിറ്ററിങ്ങിന്റെ ഭാഗമായുമാണ് കണ്ടെത്തിയത്. അതേസമയം, ഒമിക്രോണ്‍ 2 -വിന്റെ വ്യാപന ശേഷി സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ ലഭ്യമായിട്ടില്ല.

Comments are closed.