head1
head 3
head2

ഓസ്‌ട്രേലിയയിലെ നഴ്സുമാര്‍ പണിമുടക്കില്‍; അമിത ജോലിഭാരം, ശമ്പളവുമില്ല

കാന്‍ബറ : അമിത ജോലിഭാരത്തിനും കുറഞ്ഞ സേവനവേതന വ്യവസ്ഥകള്‍ക്കുമെതിരെ ഓസ്‌ട്രേലിയയിലെ നഴ്സുമാര്‍ പണിമുടക്കില്‍. ഒരു ദശാബ്ദത്തിനിടെ ആദ്യമായാണ് നഴ്‌സുമാര്‍ ജോലി ഉപേക്ഷിച്ച് ദിവസം മുഴുവന്‍ സമരത്തിനിറങ്ങിയത്. പൊതുജനാരോഗ്യസംവിധാനത്തെ അപകടത്തിലാക്കുമെന്ന ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സ് കമ്മീഷന്‍ ഉത്തരവിനെ അവഗണിച്ചാണ് ന്യൂ സൗത്ത് വെയില്‍സില്‍ നഴ്‌സുമാരും മിഡൈ്വഫുമാരും പണിമുടക്കില്‍ അണി ചേര്‍ന്നത്. ക്ഷീണിച്ചു തളര്‍ന്നെന്നും കൂടുതല്‍ നഴ്‌സുമാരെ വേണമെന്നുമാവശ്യപ്പെടുന്ന പ്ലക്കാര്‍ഡുകളുമേന്തി പണിമുടക്കിയ നഴ്‌സുമാര്‍ സിഡ്‌നിയിലെ പാര്‍ലമെന്റ് മന്ദിരത്തിനു മുന്നില്‍ ഒത്തുകൂടി.

2.5% ശമ്പള വര്‍ദ്ധനവും മെച്ചപ്പെട്ട നഴ്‌സ്-പേഷ്യന്റ് അനുപാതവുമാണ് നഴ്സുമാരുടെ ആവശ്യം. സംസ്ഥാനത്തൊട്ടാകെയുള്ള 150 -ലധികം ആശുപത്രികളാണ് നഴ്സുമാരുടെ പണിമുക്കില്‍ സ്തംഭിച്ചത്. രോഗികളെ പരിപാലിക്കാന്‍ ആവശ്യത്തിനു ജീവനക്കാരില്ലാതെ ആശുപത്രികളുടെ സ്ഥിതി അപടകരമാണെന്ന് ന്യൂ സൗത്ത് വെയില്‍സ് നഴ്‌സസ് ആന്‍ഡ് മിഡൈ്വവ്സ് അസോസിയേഷന്‍ ചൂണ്ടിക്കാട്ടി.

നഴ്‌സുമാരുടെ സമരം ദൗര്‍ഭാഗ്യകരവും നിരാശാജനകവുമാണെന്ന് ആരോഗ്യ മന്ത്രി ബ്രാഡ് ഹസാര്‍ഡ് പറഞ്ഞു. പ്രശ്നപരിഹാരത്തിനായി ശ്രമിക്കുന്നുണ്ട്. എന്നാല്‍ നഴ്‌സ്-പേഷ്യന്റ് അനുപാതത്തില്‍ മാറ്റം വരുത്തുന്നതിന് വണ്‍ ബില്യണ്‍ ഡോളര്‍ ചെലവാകുമെന്നും മന്ത്രി പറഞ്ഞു.

ഡാനിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും ഫേസ്ബുക്കില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://www.facebook.com/Danish-Malayali

Comments are closed.