head1
head2
head 3

‘ലോക്ക്’ ആയി രമേഷ് പിഷാരടി; ‘നോ വേ ഔട്ട്’ ട്രെയിലര്‍ പുറത്ത്

രമേഷ് പിഷാരടിയെ കേന്ദ്ര കഥാപാത്രമാക്കി നഗാവഗതാനായ നിഥിന്‍ ദേവീദാസ് സംവിധാനം ചെയ്ത ‘നോ വേ ഔട്ട്’ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ലോക്‌ഡൌണില്‍ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോവുന്ന യുവാവിന്റെ കഥാപാത്രമായാണ് പിഷാരടി ചിത്രത്തില്‍ എത്തുന്നത്. കോമഡി കഥാപാത്രങ്ങളിലൂടെ മലയാളികളെ ഏറെ ചിരിപ്പിച്ചിട്ടുള്ള രമേഷ് പിഷാരടിയുടെ വ്യത്യസ്തമായ ഒരു കഥാപാത്രമാണ് നോ വേ ഔട്ടില്‍.

റെമോ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാന്നറില്‍ റെമോഷ് ആണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. സംവിധായകനായ നിഥിന്‍ ദേവീദാസ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ . വര്‍ഗ്ഗീസ് ഡേവിഡ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്ന ചിത്രത്തിന് കെ.ആര്‍ രാഹുല്‍ സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നു. ഏപ്രില്‍ 22 നാണ് നോ വേ ഔട്ട് തിയേറ്ററുകളിലെത്തുന്നത്.

പിഷാരടിയോടൊപ്പം ബേസില്‍ ജോസഫ്, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, രവീണ നായര്‍ എന്നിവരും ചിത്രത്തില്‍ സുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സംവിധാന രംഗത്തും മികവുതെളിയിച്ചിട്ടുള്ള രമേഷ് പിഷാരടി നായകനായെത്തുന്ന രണ്ടാമത്തെ ചിത്രമാണ് നോ വേ ഔട്ട്. കപ്പല്‍ മുതലാളി എന്ന ചിത്രത്തിലായിരുന്നു പിഷാരടി ആദ്യമായി നായകനായെത്തിയത്.

Comments are closed.