head1
head2
head 3

ദയാവധത്തിനെതിരെ വീണ്ടും മാര്‍പാപ്പ, മരിക്കാനുള്ള അവകാശം ആര്‍ക്കുമില്ല

റോം: ദയാവധത്തിനെതിരായ കത്തോലിക്ക സഭയുടെ നിലപാട് ആവര്‍ത്തിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ. മരിക്കാനുള്ള അവകാശം നിലനില്‍ക്കില്ല എന്നാണ് അദ്ദേഹം കഴിഞ്ഞ ദിവസം പറഞ്ഞത്. ജീവിതമാണ് അവകാശം, മരണമല്ല, മരണമെത്തുന്ന നേരത്ത് അത് സ്വീകരിക്കുക, മറിച്ച് അത് നടപ്പാക്കുന്ന രീതി ഉണ്ടാവരുതെന്ന് മാര്‍പാപ്പ പറഞ്ഞു.

വത്തിക്കാനിലെ പ്രതിവാര പ്രാര്‍ഥനാ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മാര്‍പാപ്പ. ആധുനിക വൈദ്യശാസ്ത്രം നല്‍കുന്ന പാലിയേറ്റിവ് പരിചരണം വളരെ വിലയേറിയതാണ്, എന്നാല്‍ ദയാവധത്തിലേക്കുള്ള നീക്കത്തെ അംഗീകരിക്കാന്‍ കഴിയില്ല, മരണം വരെ ആളുകളുടെ കൂടെ നാം ഉണ്ടാവണം, എന്നാല്‍ മരിക്കാനായി പ്രേരിപ്പിക്കരുതെന്നും, ദയവധം നടപ്പാക്കരുതെന്നും മാര്‍പാപ്പ പറഞ്ഞു.

Comments are closed.