head 3
head2
head1

നിതീഷ് കുമാര്‍ വീണ്ടും മുഖ്യമന്ത്രിയാവും, പുതിയ മുന്നണി ദേശിയ തലത്തിലേയ്ക്കും

ബി ജെ പിയുമായുള്ള സഖ്യം അവസാനിപ്പിച്ച് ബിഹാര്‍ മുഖ്യമന്ത്രി സ്ഥാനം രാജിവച്ച നിതീഷ് കുമാര്‍ വീണ്ടും മുഖ്യമന്ത്രിയാകും, ഇതോടെ എട്ടാം തവണയാണ് നീതിഷ് കുമാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്. ആര്‍ ജെ ഡി നേതാവ് തേജസ്വി യാദവ് ഉപമുഖ്യമന്ത്രിയാകുമെന്നാണ് സൂചന. കോണ്‍ഗ്രസ് പ്രതിനിധികളും മന്ത്രിസഭയില്‍ ഉണ്ടാകും. രാജിവച്ച നിതീഷ്, തേജസ്വിയോടൊപ്പം ഗവര്‍ണറെ കണ്ട് സര്‍ക്കാര്‍ ഉണ്ടാക്കുന്നതിനുള്ള അവകാശവാദം ഉന്നയിച്ചു. പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ നാളെ തന്നെ നടന്നേക്കും. അതേസമയം നീതീഷ് ബിഹാറിലെ ജനങ്ങളെ വഞ്ചിച്ചുവെന്ന് ബി ജെ പി കുറ്റപ്പെടുത്തി.

ജെ.ഡി.യുവിലെ എല്ലാ എം.പിമാരുടെയും എം.എല്‍.എമാരുടെയും കൂട്ടായ അനുമതിയോടെയാണ് എന്‍ ഡി എ വിടാന്‍ തീരുമാനിച്ചതെന്ന് നിതീഷ് കുമാര്‍ പ്രതികരിച്ചു. എന്‍.ഡി.എ സംഖ്യം വിട്ട് പുറത്തുവന്ന നിതീഷിന് ആര്‍ ജെ ഡിയും കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. മന്ത്രിമാരെ നിതീഷ് കുമാറും സ്പീക്കറെ തേജസ്വിയും തീരുമാനിക്കും.

Comments are closed.