head 3
head1
head2

ആകാംക്ഷാഭരിതരാക്കുന്ന രംഗങ്ങള്‍ കുത്തിനിറച്ച് ‘നൈറ്റ് ഡ്രൈവ്’ ട്രെയിലര്‍

റോഷന്‍ മാത്യു, അന്ന ബെന്‍, ഇന്ദ്രജിത്ത് സുകുമാരന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘നൈറ്റ് ഡ്രൈവ്’ എന്ന ചിത്രത്തിന്റെ ട്രെയില പുറത്തിറങ്ങി. പ്രേക്ഷകരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന തരത്തിലുള്ള രംഗങ്ങളാണ് ട്രൈലെറില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. പുലിമുരുകന്‍ സംവിധായകന്‍ വൈശാഖിന്റെ റിലീസിനൊരുങ്ങുന്ന ചിത്രമാണ് ‘നൈറ്റ് ഡ്രൈവ്’.

ഒരു രാത്രി നടക്കുന്ന കഥയാണ് ഈ ചിത്രം പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നത്. വലിയ പ്രതീക്ഷ നല്‍കുന്നതാണ് പുറത്തുവന്ന ട്രൈലെര്‍.

‘സാറാസ്’ എന്ന ചിത്രത്തിന് ശേഷം പുറത്തിറങ്ങുന്ന അന്ന ബെന്‍ ചിത്രവും അതുപോലെ ‘കുരുതി’ക്കു ശേഷം പുറത്തു വരുന്ന റോഷന്‍ മാത്യു ചിത്രവുമാണിത്. അതേസമയം, ‘കുറുപ്പ്’ എന്ന ദുല്‍കര്‍ ചിത്രത്തിലെ ഗംഭീര പ്രകടനത്തിന് ശേഷം ഇന്ദ്രജിത് സുകുമാരന്‍ പ്രേക്ഷകരുടെ മുന്നിലെത്തുന്ന ചിത്രം കൂടിയാണ് ‘നൈറ്റ് ഡ്രൈവ്’.

Comments are closed.