head 3
head1
head2

ഡെന്മാര്‍ക്കില്‍ ജോലി കണ്ടെത്താന്‍ ഉക്രേനിയക്കാരെ സഹായിക്കാനായി പുതിയ വെബ്‌സൈറ്റ്

കോപ്പന്‍ഹേഗന്‍ : ഉക്രൈനിലെ റഷ്യന്‍ അധിനിവേശത്തിന്റെ ഭാഗമായി ഒരു ലക്ഷത്തിലധികം ഉക്രേനിയക്കാര്‍ ഡെന്മാര്‍ക്കിലേക്ക് വരുമെന്ന ഗവണ്‍മെന്റ് കണക്കുകൂട്ടലിന്റെ ഭാഗമായി എത്തിച്ചേരുന്നവര്‍ക്ക് ജോലി കണ്ടെത്താനായി പുതിയ വെബ്‌സൈറ്റ് ആരംഭിച്ചു. jobguideUkraine.dk എന്നാണ് വെബ്‌സൈറ്റിന്റെ പേര്.

ഉക്രൈനില്‍ നിന്നുള്ള അഭയാര്‍ത്ഥികള്‍ക്ക് ജോലി അന്വേഷിക്കുന്ന പ്രക്രിയകളെക്കുറിച്ചുള്ള വിവരങ്ങള്‍ ഈ വെബ്‌സൈറ്റില്‍ കണ്ടെത്താനാവും. തൊഴില്‍ സൈറ്റുകളിലേക്ക് മാര്‍ഗനിര്‍ദേശം ചെയ്യുന്നതിന് പുറമെ തൊഴിലന്വേഷകര്‍ക്ക് സിവി നിര്‍മാണത്തിനുള്ള സൗകര്യവും ഇതിലുണ്ട്.

ഡെന്മാര്‍ക്കിലെ തൊഴില്‍ വിപണിയെക്കുറിച്ചും വരുമാനത്തെക്കുറിച്ചും ഉള്ള ആമുഖവും തൊഴില്‍ ദാതാക്കള്‍ക്ക് ജോലി ഒഴിവുകള്‍ അറിയിക്കാനുള്ള സൗകര്യവും സൈറ്റ് നല്‍കുന്നുണ്ട്. ഉക്രേനിയന്‍ അഭയാര്‍ത്ഥികളെ സ്വാഗതം ചെയ്യുകയും അവര്‍ക്ക് ആവശ്യമായ സഹായവും സുരക്ഷിതത്വവും ഉറപ്പാക്കുകയും ചെയ്യുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് തൊഴില്‍ മന്ത്രി പീറ്റര്‍ ഹമ്മല്‍ഗാര്‍ഡ് പറഞ്ഞു. കൂടാതെ എത്രയും വേഗം അവര്‍ക്ക് തൊഴില്‍ വിപണിയില്‍ പ്രവേശിക്കാന്‍ പ്രത്യേക നിയമനിര്‍മാണം നടത്തുമെന്നും അദ്ദേഹം അറിയിച്ചു.

Comments are closed.