head1
head 3
head2

ബ്രിട്ടീഷ് പ്രധാനമന്ത്രി തിരഞ്ഞെടുപ്പ് സെപ്തംബര്‍ 5ന്

ലണ്ടന്‍ : ബ്രിട്ടനിലെ ടോറി എംപിമാരുടെ പുതിയ നേതാവും ബ്രിട്ടീഷ് പ്രധാനമന്ത്രിയും ആരെന്നറിയാന്‍ സെപ്തംബര്‍ അഞ്ച് വരെ കാത്തിരിക്കേണ്ടിവരും. സമ്മര്‍ അവധിക്ക് ശേഷം എംപിമാര്‍ മടങ്ങിയെത്തുന്നതോടെ അന്തിമ ഫലം പ്രഖ്യാപിക്കുന്ന നിലയിലാണ് വോട്ടെടുപ്പ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.

ബോറിസ് ജോണ്‍സന്റെ പിന്‍ഗാമിയെ കണ്ടെത്താനുള്ള വോട്ടെടുപ്പാണ് സെപ്തംബര്‍ അഞ്ചിന് നടക്കുക. നോമിനേഷനുകള്‍ ചൊവ്വാഴ്ച വരെ നല്‍കാനാകുമെന്ന് 1922 കമ്മിറ്റി എക്‌സിക്യൂട്ടീവിന്റെ യോഗ തീരുമാനങ്ങള്‍ വിശദീകരിച്ചു കൊണ്ട് ചെയര്‍മാന്‍ ഗ്രഹാം ബ്രാഡി പറഞ്ഞു.

സ്ഥാനാര്‍ഥിയാകുന്നതിന് ഒരാള്‍ക്ക് 20 എംപിമാരുടെ പിന്തുണ നിര്‍ബന്ധമാണ്. സ്ഥാനാര്‍ഥികളുടെ എണ്ണം കുറയ്ക്കുന്നതിന് സഹായകമാകുമെന്നാണ് കരുതുന്നത്.

ആദ്യ വോട്ടെടുപ്പ് ബുധനാഴ്ചയാണ് നടക്കുക.30 വോട്ടുകളെങ്കിലും ലഭിക്കാത്ത സ്ഥാനാര്‍ഥികള്‍ പുറത്താകും. രണ്ടാമത്തേത് വ്യാഴാഴ്ച നടക്കും. സ്ഥാനാര്‍ഥികള്‍ രണ്ടിലേക്ക് എത്തുന്നത് വരെ കൂടുതല്‍ വോട്ടെടുപ്പുകള്‍ നടക്കും. ഇവര്‍ക്കായി പാര്‍ട്ടി അംഗങ്ങളുടെ പോസ്റ്റല്‍ വോട്ടെടുപ്പുമുണ്ടാകുമെന്നും ബ്രാഡി പറഞ്ഞു.

Comments are closed.