head1
head 3
head2

‘രാവില്‍’ എന്ന് തുടങ്ങുന്ന ‘മിന്നല്‍ മുരളി’യിലെ പുതിയ ഗാനം പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്സ് നിര്‍മ്മിച്ച് ബേസില്‍ ജോസഫ് സംവിധാനം ചെയ്ത സൂപ്പര്‍ ഹീറോ ചിത്രം ‘മിന്നല്‍ മുരളി’ ചിത്രത്തിലെ പുതിയ ഗാനം പുറത്തിറങ്ങി. ‘രാവില്‍’ എന്ന് തുടങ്ങുന്ന ഗാനമാണ് പുതുതായി പുറത്തിറങ്ങിയിരിക്കുന്നത്. പ്രദീപ് കുമാറാണ് ഗാനം ആലപിച്ചിരിക്കുന്നത്. സുഷിന്‍ ശ്യാം സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്ന ഗാനത്തിന്റെ വരികള്‍ എഴുതിയിരിക്കുന്നത് മനു മഞ്ജിത്താണ്.

ഗുരു സോമസുന്ദരം, ഹരിശ്രീ അശോകന്‍, അജു വര്‍ഗീസ് എന്നിവര്‍ക്കൊപ്പം ‘മിന്നല്‍ മുരളി’ എന്ന അമാനുഷികനായി ടൊവിനോ തോമസ് അഭിനയിക്കുന്ന ചിത്രം ഡിസംബര്‍ 24ന് നെറ്ഫ്ലിക്സിലൂടെ പ്രേക്ഷകരിലേക്കെത്തും. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നിങ്ങനെ അഞ്ച് ഭാഷകളിലാണ് സിനിമ പുറത്തിറങ്ങുക.

Comments are closed.