head 3
head2
head1

ജനപ്രിയ മാര്‍വല്‍ സീരീസുകള്‍ നെറ്റ്ഫ്‌ലിക്‌സില്‍ സ്ട്രീമിങ് അവസാനിപ്പിക്കുന്നു

റോം: ജനപ്രിയ മാര്‍വല്‍ സീരീസുകളായ ഡെയര്‍ഡെവിള്‍, ജെസീക്ക ജോണ്‍സ്, ലൂക്ക് കേജ്, അയേണ്‍ ഫിസ്റ്റ്, ദി പണിഷര്‍, ദി ഡിഫന്റേഴ്‌സ് എന്നിവ നെറ്റ്ഫ്‌ലിക്‌സിലെ സ്ട്രീമിങ് അവസാനിപ്പിക്കുന്നു. ഫെബ്രുവരി 28 വരെ മാത്രമാണ് ഈ സീരീസുകള്‍ നെറ്റ്ഫ്‌ലിക്‌സില്‍ ലഭ്യമാവുകയുള്ളു എന്ന് നെറ്റ്ഫ്‌ലിക്‌സ് അധികൃതര്‍ അറിയിച്ചു.

2015 മുതല്‍ 2019 വരെയുള്ള കാലഘട്ടത്തില്‍ നെറ്റ്ഫ്‌ലിക്‌സില്‍ റീലീസ് ആയിട്ടുള്ള സീരീസുകളാണ് ഇവ. മാര്‍ച്ച് 1 മുതല്‍ ഏത് പ്ലാറ്റ്‌ഫോമില്‍ ഈ സീരീസുകള്‍ സ്ട്രീം ചെയ്യുമെന്നത് സംബന്ധിച്ച് ഇതുവരെ വ്യക്തത ലഭിച്ചിട്ടില്ലെങ്കിലും, മാര്‍വലിന്റെ മറ്റ് സീരീസുകള്‍ക്കൊപ്പം ഡിസ്‌നി പ്ലസ് പ്ലാറ്റ്‌ഫോമിലേക്ക് ഇവ മാറുമെന്നാണ് സൂചന.

ഈ സീരുസുകളുമായി ബന്ധപ്പെട്ട് നെറ്റ്ഫ്‌ലിക്‌സും മാര്‍വലുമായുള്ള കരാര്‍ അവസാനിച്ച സാഹചര്യത്തിലാണ് സ്ട്രീമിങ് നെറ്റ്ഫ്‌ലിക്‌സില്‍ അവസാനിക്കുന്നത്. കരാര്‍ നിലനില്‍ക്കുന്ന കാലം ഈ സീരീസുകളിലെ പ്രധാനകഥാപാത്രങ്ങളെ മറ്റു സീരീസുകളിലോ സിനിമികളിലോ ഉള്‍പ്പെടുത്താന്‍ പാടില്ല എന്ന് മാര്‍വലും നെറ്റ്ഫ്‌ലിക്‌സുമായി വ്യവസ്ഥയുണ്ടായിരുന്നു.

ഇരുവരും തമ്മിലുള്ള കരാര്‍ അവസാനിച്ചതോടെ ഈയടുത്ത് പുറത്തിറങ്ങിയ സ്‌പൈഡര്‍മാന്‍ നോ വേ ഹോമില്‍ ചാര്‍ലി കോക്‌സ് കൈകാര്യം ചെയ്ത ഡെയര്‍ഡെവിള്‍ എന്ന കഥാപാത്രവും, ഹോക്ക് ഐ സീരീസില്‍ കിങ്പിന്‍ എന്ന കഥാപാത്രവും പ്രത്യക്ഷപ്പെട്ടിരുന്നു.

Comments are closed.