head2
head1
head 3

സമ്മര്‍ ആഘോഷമാക്കാം; സമ്മര്‍ സീസണില്‍ റിലീസ് ചെയ്യുന്ന സിനിമകളുടെ പട്ടിക പുറത്തുവിട്ട് നെറ്റ്ഫ്‌ലിക്‌സ്

റോം:സമ്മര്‍ സീസണ്‍ ആഘോഷമാക്കാന്‍ ഒരുങ്ങുന്നവര്‍ക്കായി സിനിമകളുടെ വന്‍ നിരയുമായി നെറ്റ്ഫ്‌ലിക്‌സ്. മെയ് മുതല്‍ ആഗസ്റ്റ് വരെയുള്ള മാസങ്ങളില്‍ നെറ്റ്ഫ്‌ലിക്‌സിലൂടെ സ്ട്രീമിങ് ആരംഭിക്കുന്ന ചിത്രങ്ങളുടെ പട്ടിക കഴിഞ്ഞ ദിവസം നെറ്റ്ഫ്‌ലിക്‌സ് പുറത്തുവിട്ടു.

അവഞ്ചേഴ്‌സ്: എന്റ് ഗെയിം സംവിധായകരായ റൂസോ ബ്രദേഴ്‌സ് സംവിധാനം ചെയ്ത ദി ഗ്രേ മാന്‍ ആണ് പട്ടികയില്‍ ഏറ്റവും കൂടുതല്‍ പ്രതീക്ഷയുണര്‍ത്തുന്ന ചിത്രം. ക്രിസ് ഇവാന്‍സ്. റയാന് ഗോസ്‌ലിങ് എന്നിവര്‍ക്കൊപ്പം ഇന്ത്യന്‍ താരം ധനുഷും സുപ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് ദി ഗ്രേ മാന്‍. ജൂലൈ മാസത്തിലാണ് ഈ ചിത്രം നെറ്റ്ഫ്‌ലിക്‌സില്‍ റിലീസ് ചെയ്യുക.

ക്രിസ് ഹെംസ്‌വര്‍ത്ത് പ്രധാനവേഷത്തിലെത്തുന്ന സ്‌പൈഡര്‍ ഹെഡ് , റൊമാന്റിക് ചിത്രം പര്‍പ്പിള്‍ ഹാര്‍ട്ട്‌സ് എന്നീ ചിത്രങ്ങളും സമ്മറില്‍ നെറ്റ്ഫ്‌ലിക്‌സിലൂടെ കാഴ്ചക്കാരിലെത്തും. അനില്‍ കപൂറിനെ നായകനാക്കി രാജ് സിങ് ചൌദരി സംവിധാനം ചെയ്ത താര്‍ ആണ് ഇന്ത്യയില്‍ നിന്നുമുള്ള ഏറെ പ്രതീക്ഷയുണര്‍ത്തുന്ന ചിത്രം. മെയ് 6 മുതല്‍ താര്‍ സ്ട്രീമിങ് ആരംഭിക്കും.

സമ്മര്‍ സീസണില്‍ നെറ്റ്ഫ്‌ലിക്‌സില്‍ പുറത്തിറങ്ങുന്ന ചിത്രങ്ങളുടെ സമ്പൂര്‍ണ്ണ പട്ടിക.

മെയ്
• Along For The Ride May 6
• The Takedown (France) May 6
• Thar (India) May 6
• Operation Mincemeat May 11 (In Select Territories)
• Senior Year May 13
• A Perfect Pairing May 19
• The Photographer: Murder In Pinamar (Argentina) May 19

ജൂണ്‍
• Interceptor June 3
• Hustle June 8
• Halftime June 14
• The Wrath of God (Argentina) June 15
• Spiderhead June 17
• Civil June 19
• Love & Gelato (Italy) June 22

ജൂലൈ
• Hello, Goodbye, And Everything In Between July 6
• The Sea Beast July 8
• Dangerous Liaiosns (France) July 8
• Persuasion July 15
• The Gray Man July 22
• Purple Hearts July 29

ആഗസ്ത്
• Rise of the Teenage Mutant Ninja Turtles: The Movie August 5
• 13: The Musical August 12
• Day Shift August 12
• Me Time August 26

റിലീസ് തീയ്യതി പുറത്തുവിടാത്ത ചിത്രങ്ങള്‍
• Beauty
• Buba: Once Upon A Crime
• Carter (Korea)
• Don’t Blame Karma! (Mexico)
• Fenced In (Brazil)
• For Jojo (Germany)
• I Came By (UK)
• The Man From Toronto
• Pipa (Argentina)
• Seoul Vibe (Korea)
• Togo (Uruguay)
• Wedding Seaosn

Comments are closed.