head 3
head2
head1

ഉറക്കം..ഉറക്കം മാത്രം…”നന്‍പകല്‍ നേരത്ത് മയക്കം” ടീസര്‍ പുറത്ത്

റോം: മമ്മൂട്ടിയെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ‘നന്‍പകല്‍ നേരത്ത് മയക്കം’ എന്ന ചിത്രത്തിന്റെ ആദ്യ ടീസര്‍ പുറത്തിറങ്ങി. ഏറെ വിവാദങ്ങള്‍ ഉണ്ടാക്കിയ ചുരുളിക്ക് ശേഷം ലിജോയുടെ സംവിധാനത്തില്‍ പുറത്തിറങ്ങുന്ന ചിത്രമാണ് നന്‍പകല്‍ നേരത്ത് മയക്കം. സൂപ്പര്‍ താരമായ മമ്മൂട്ടിയും, അന്താരാഷ്ട്രതലത്തില്‍ വരെ ശ്രദ്ധ പിടിച്ചുപറ്റിയ സംവിധായകനായ ലിജോ ജോസ് പെല്ലിശ്ശേരിയും ആദ്യമായി ഒരുമിക്കുന്നു എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്.

ലിജോയുടെ മുന്‍ സിനിമകളിലേതിലെ പോലെ ഏറെ വ്യത്യസ്തമായ കഥാ പശ്ചാത്തലമാണ് ഈ സിനിമയിലും ഉള്ളത് എന്ന് ടീസറില്‍ നിന്നു തന്നെ വ്യക്തമാണ്. ഒരു നാട്ടിലെ ആളുകളും മൃഗങ്ങളുമടക്കം സകലരും പകല്‍ സമയം ഉറങ്ങുന്ന ദൃശ്യങ്ങളാണ് ടീസറില്‍ ഉള്ളത്. തമിഴ് പശ്ചത്തലത്തിലാണ് സിനിമ ഒരുങ്ങുന്നതെന്ന് അണിയറ പ്രവര്‍ത്തകര്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

Comments are closed.