head1
head2
head 3

മിസ് മാര്‍വല്‍ എത്തുന്നു.. ട്രെയ്‌ലര്‍ പുറത്ത്

പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരുന്ന മിസ് മാര്‍വല്‍ സീരീസിന്റെ ട്രെയ്‌ലര്‍ പുറത്തുവിട്ട് മാര്‍വല്‍ സ്റ്റുഡിയോസ്. ഒരു അവഞ്ചേഴ്‌സ് ഫാന്‍ ഗേളില്‍ നിന്നും സൂപ്പര്‍ ഹീറോ ലൈഫിലേക്ക് കടക്കുന്ന കമലാ ഖാന്‍ എന്ന കൗമാരക്കാരിയുടെ കഥയാണ് മിസ് മാല്‍വല്‍. ജൂണ്‍ 8 മുതല്‍ സീരീസ് ഡിസ്‌നി പ്ലസ് പ്ലാറ്റ്‌ഫോമുകളിലൂടെ സ്ട്രീമിങ് ആരംഭിക്കും.

ഒറിജിനല്‍ കോമിക് സ്റ്റോറിയില്‍ നിന്നും ഏറെ വ്യത്യാസങ്ങളുമായാണ് സീരീസ് പുറത്തിറങ്ങുന്നതെന്ന് ട്രെയ്‌ലറില്‍ നിന്നും വ്യക്തമാണ്. മിസ് മാര്‍വലിന്റെ സൂപ്പര്‍ ഹീറോ പവറുകളിലും ഏറെ മാറ്റങ്ങളുണ്ടെന്നാണ് ട്രെയ്‌ലര്‍ പുറത്തിറങ്ങിയ ശേഷം ആരാധകരുടെ പ്രതികരണം.

പാകിസ്താനി- കനേഡിയന്‍ നടിയായ ഇമാന്‍ വെല്ലാനിയാണ് സീരീസില്‍ കമലാ ഖാന്‍ (മിസ് മാര്‍വല്‍) എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇന്ത്യയില്‍ നിന്നടക്കമുള്ള നിരവധി താരങ്ങളും സീരീസില്‍ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ബോളിവുഡ് താരം ഫര്‍ഹാന്‍ അക്തര്‍ മിസ് മാര്‍വലില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നുവെങ്കിലും ട്രെയ്‌ലറില്‍ ഫര്‍ഹാന്റെ സാന്നിദ്ധ്യമില്ല.

Comments are closed.