head 3
head1
head2

യാത്രകള്‍ പ്ലാന്‍ ചെയ്യുന്നതിന് മുമ്പ്…യൂറോപ്പിലെ ഏറ്റവും ജനപ്രിയ ബീച്ചുകളെക്കുറിച്ചറിയാം

 

ബ്രസല്‍സ് : ബീച്ചുകള്‍ക്ക് പേരുകേട്ടതാണ് യൂറോപ്പ്. എന്നിരുന്നാലും യാത്രകള്‍ പ്ലാന്‍ ചെയ്യുന്നതിന് മുമ്പ് ഏറ്റവും ജനപ്രിയ ബീച്ചുകളേതൊക്കെയെന്ന് അറിയുന്നത് കൗതുകകരവും വിജ്ഞാനപ്രദവുമാകും. സമ്മര്‍ യാത്രികരെ സഹായിക്കുന്നതിനായി സെര്‍ച്ച് എന്‍ജിനായ ഹോളിഡു വിഖ്യാത ബീച്ചുകളുടെ ലിസ്റ്റ് തയ്യാറാക്കിയിട്ടുണ്ട്.

കഴിഞ്ഞ 12 മാസത്തെ ഗൂഗിള്‍ സെര്‍ച്ചുകളും ഇന്‍സ്റ്റാഗ്രാം ഹാഷ്ടാഗുകളും വിശകലനം ചെയ്ത ശേഷമാണ് ഈ റാങ്കിംഗ് നടത്തിയിട്ടുള്ളത്. യുകെ ഒഴികെയുള്ള എല്ലാ യൂറോപ്യന്‍ രാജ്യങ്ങളെയും ഈ പഠനത്തിനായി പരിഗണിച്ചു.

ഏറ്റവും മുന്നില്‍ ഗ്രീസ്

ബീച്ചുകളുടെ കാര്യത്തില്‍ ഗ്രീസ് കഴിേഞ്ഞയുള്ളു മറ്റ് രാജ്യങ്ങള്‍ക്ക് സ്ഥാനം. പ്രതിമാസം 5.4k ആളുകളാണ് ഗൂഗിളില്‍ ഗ്രീസിനെ തിരഞ്ഞത്. കൂടാതെ 142k ഇന്‍സ്റ്റാഗ്രാം ഹാഷ്ടാഗുകളും ഗ്രീസിനെ വിജയത്തിലെത്തിച്ചു. യാത്രികര്‍ക്ക് തിരഞ്ഞെടുക്കാന്‍ ക്രീറ്റോ, നക്സോസ്, മൈക്കോനോസ് എന്നിങ്ങനെ ക്രിസ്റ്റല്‍ ക്ലിയര്‍ വെള്ളമുള്ള ബീച്ചുകളുടെ പട്ടിക തന്നെ ഗ്രീസിലുണ്ട്.

പിന്നിലുണ്ട് ഇറ്റലി

ഗൂഗിള്‍ സെര്‍ച്ചില്‍ ഗ്രീസിനൊപ്പ(5.4k)മെത്തി ഇറ്റലി. പ്രതിമാസം 71k+ ഐജി ഹാഷ്ടാഗുകളും ഇറ്റലിയ്ക്കു ലഭിച്ചു. അതോടെ മികച്ച ഭക്ഷണത്തിന് പേരുകേട്ട ഇറ്റലിയാണ് ബീച്ച് പ്രേമികളുടെ രണ്ടാം പ്രയോറിറ്റിയെന്നുറപ്പായി. അമല്‍ഫി പോലെയുള്ള ബീച്ചുകളിലെ നീലജലം ഏവര്‍ക്കും ഹരം പകരുമെന്നതില്‍ സംശയമില്ല. ഏറ്റവും കൂടുതല്‍ ലോക പൈതൃക സാംസ്‌കാരിക സൈറ്റുകളുള്ള രാജ്യമാണ് ഇറ്റലി. അതിനാല്‍ ഈ സമ്മര്‍ യാത്രകളില്‍ ഇറ്റലിയേയും ഉള്‍പ്പെടുത്താന്‍ മടിക്കേണ്ടതില്ല.

മൂന്നാം സ്ഥാനം പോര്‍ച്ചുഗലിന്

948 കിലോമീറ്ററിലധികം അറ്റ്‌ലാന്റിക് തീരപ്രദേശമുള്ള പോര്‍ച്ചുഗലാണ് മൂന്നാം സ്ഥാനത്ത്. ഇവിടെ പ്രയാ ഡൊ പോര്‍ടിന്‍ഹോ ഡാ അറബിഡ പോലെയുള്ള ബീച്ചുകളും സമ്മര്‍ ഹോട്ട്‌സ്‌പോട്ടുകളും ധാരാളമുണ്ട്. സര്‍ഫിംഗിനും പേരുകേട്ടതാണ് പോര്‍ച്ചുഗല്‍ .

ഫ്രാന്‍സ് നാലാം സ്ഥാനത്ത്

ശാന്തവും ആഢംബരപൂര്‍ണവുമായ ബീച്ചുകളുടെ രാജ്യമായ ഫ്രാന്‍സാണ് നാലാം സ്ഥാനത്ത്. തെക്ക് റിവിയേരയിലെ അതിശയിപ്പിക്കുന്ന നീല തടാകങ്ങളും വടക്ക് ആരേയും വശീകരിക്കുന്ന മണ്‍കൂനകളും സില്‍വര്‍ കോസ്റ്റ് ലാന്‍ഡ്‌സ്‌കേപ്പുകളും ഫ്രാന്‍സിനെ കൂടുതല്‍ പ്രിയപ്പെട്ടതാക്കുന്നു.

അയര്‍ലണ്ടിനെ ഇഷ്ടമാകും ആര്‍ക്കും

3,000 കിലോമീറ്ററിലധികം തീരപ്രദേശവും 100 -ലധികം ബീച്ചുകളുമുള്ള അയര്‍ലണ്ടാണ് പട്ടികയില്‍ അഞ്ചാം സ്ഥാനത്ത്. ബുണ്ടോറനില്‍ സര്‍ഫിംഗും ഗ്ലാന്‍ലീം ബീച്ചിലെ വിശ്രമവും ഇവിടുത്തെ ആകര്‍ഷണങ്ങളാണ്. എമറാള്‍ഡ് ഐലിലെ ചൂടേറിയ ബീച്ചുകളില്‍ ഒന്നാണ് ഗള്‍ഫ് സ്ട്രീമില്‍ സ്ഥിതി ചെയ്യുന്ന ഗ്ലാന്‍ലീം ബീച്ച്.

സ്പെയിനില്‍ 3000 ബീച്ചുകള്‍

ബീച്ചുകളുടെ കാര്യത്തില്‍ ആറാമത്തെ രാജ്യമാണ് സ്പെയിന്‍. സൂര്യ സാന്നിധ്യം കൊണ്ട് സമ്പന്നമായ കടല്‍ത്തീരങ്ങള്‍, ശുദ്ധജലം, സമ്പന്നമായ ചരിത്രം എന്നിവയാണ് സ്പെയിനിന് പട്ടികയില്‍ ഇടം നല്‍കിയത്. 200 -ലധികം ബീച്ചുകളുള്‍പ്പെട്ട പാരഡൈസ് ഐലന്റെന്ന് അറിയപ്പെടുന്ന മല്ലോര്‍ക്ക ഉള്‍പ്പെടെ 3,000 -ത്തിലധികം ബീച്ചുകളാണ് സ്‌പെയിനിലുള്ളത്.

ക്രൊയേഷ്യ ഏഴാമത്

ക്രൊയേഷ്യയ്ക്കാണ് ബീച്ചുകളില്‍ ഏഴാം സ്ഥാനം. ഡുബ്രോവ്‌നിക്കിലെ ബാന്‍ജെ ബീച്ച്, ഞാന്‍ (Žnjan) ബീച്ച്, ഏറ്റവും വലിയ ബീച്ചായ സ്പ്ലിറ്റ്‌സ് എന്നിവയൊക്കെ ഇവിടെ സഞ്ചാരികളെ കാത്തിരിക്കുന്നു.

ടര്‍ക്കോയ്സ് ബീച്ചുകളുടെ മാള്‍ട്ട

മാള്‍ട്ടയ്ക്കാണ് ബീച്ചുകളില്‍ എട്ടാം സ്ഥാനം. അതിമനോഹരമായ ടര്‍ക്കോയ്സ് ബീച്ചുകളാണ് മാള്‍ട്ടയുടെ പ്രധാന ആകര്‍ഷണം. പാറക്കെട്ടുകളുള്ളതിനാല്‍ ക്ലിഫ് ജംബിംഗും ഇവിടം പേരുകേട്ടതാണ്. സ്‌കൂബ ഡൈവര്‍മാരുടെ പ്രിയപ്പെട്ട കേന്ദ്രം കൂടിയാണ് മാള്‍ട്ട. ഗുഹകളും മറ്റും ഉള്‍പ്പെട്ട സവിശേഷമായ ഫാന്റസി ലോകവും വെള്ളത്തിനടിയില്‍ മാള്‍ട്ട ഒളിപ്പിച്ചുവെച്ചിരിക്കുന്നു.

നെതര്‍ലാന്‍ഡ്‌സ് ഒമ്പതാം സ്ഥാനത്ത്

വിന്റ് മില്ലുകള്‍ക്കും തുലിപ് ഫാമുകള്‍ക്കും പേരുകേട്ട നെതര്‍ലാന്‍ഡ്‌സാണ് ഒമ്പതാം സ്ഥാനത്ത്. സുയിഡ്-ഹോളണ്ടിലെ ഷെവെനിംഗന്‍ ബീച്ച് ഏറെ ആകര്‍ഷകമാണ്. മനോഹരമായ ബീച്ച് ബാറുകളും വിചിത്രമായ ഷോപ്പുകളും ഇവിടെ ആസ്വദിക്കാം. കൂടാതെ മണല്‍ക്കൂനകളും നാഷണല്‍ പാര്‍ക്കുകളുമുള്ള മറ്റ് ബീച്ചുകളും ഇവിടെയുണ്ട്.

സ്വര്‍ണ്ണ മണലുള്ള പോളണ്ട്

സ്വര്‍ണ്ണ മണല്‍ കടല്‍ത്തീരമാണ് ഇഷ്ടപ്പെടുന്നതെങ്കില്‍ പത്താം സ്ഥാനത്തുള്ള പോളണ്ടിലെ സ്വിനോജ്സീയിലേയ്ക്ക് പോയാല്‍ മതി. വേറെ ബാള്‍ട്ടിക് ബീച്ചുകളും പോളണ്ടിലുണ്ട്.

Comments are closed.