head 3
head1
head2

ഇന്ധന വില വര്‍ദ്ധനവ്: ഗ്യാസ് ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സഹായം നല്‍കിയേക്കും

കോപ്പന്‍ഹേഗന്‍ : ഇന്ധന വിലയില്‍ ബുദ്ധിമുട്ടിലായ കുടുംബങ്ങള്‍ക്കായുള്ള രണ്ടാമത്തെ നഷ്ടപരിഹാര പാക്കേജിന്റെ ഘടനയെക്കുറിച്ച് എംപിമാര്‍ ചര്‍ച്ച ആരംഭിച്ചു. ബദല്‍ ഇന്ധന സ്രോതസ്സുകളില്ലാത്ത, ഗ്യാസ്സ് ഉപയോഗിക്കുന്ന കുടുംബങ്ങളെയാണ് വില വര്‍ദ്ധനവ് ഏറ്റവും അധികം ബാധിച്ചത്.

റഷ്യന്‍ ഗ്യാസിനെ ആശ്രയിക്കുന്നത് കുറയ്ക്കാന്‍ ഗവണ്‍മെന്റ് ഉദ്ദേശിക്കുന്നതിനാല്‍ വില ഉയര്‍ന്നു തന്നെ തുടരും .

ഫെബ്രുവരിയില്‍ 550,000 ക്രോണറില്‍ താഴെ വാര്‍ഷിക വരുമാനമുള്ള ഏകദേശം 320,000 കുടുംബങ്ങള്‍ക്കായി ഈ വേനല്‍ക്കാലത്തേക്ക് 1 ബില്യണ്‍ ക്രോണറിന്റെ നഷ്ടപരിഹാര പാക്കേജ് പ്രഖ്യാപിച്ചിരുന്നു.

അടുത്ത പാക്കേജിന്റെ വലുപ്പത്തെക്കുറിച്ചാണ് ഇപ്പോള്‍ എംപിമാര്‍ക്കിടയില്‍ ചര്‍ച്ച നടക്കുന്നത്. എസ്എഫും എന്‍ഹെഡ്സ്ലിസ്റ്റനും 1.5 ബില്യന്റെ പാക്കേജാണ് നല്‍കാന്‍ ആഗ്രഹിക്കുന്നത്. അതേസമയം വെണ്‍സ്ട്രേ 2.7 ബില്യണ്‍ ക്രോണര്‍ പാക്കേജിനെയാണ് അനുകൂലിക്കുന്നത്.

Comments are closed.