head2
head 3
head1

സജി ചെറിയാന്‍ രാജിവെച്ചു

എറണാകുളം : വിവാദമായ ഭരണഘടനാ വിരുദ്ധ പ്രസംഗത്തിന്റെ പേരില്‍ രാജി വെച്ച് മന്ത്രി സജി ചെറിയാന്‍. ഇന്‍ന്ത്യന്‍ സമയം വൈകിട്ട് അഞ്ച് മണിയോടെയാണ് സജി ചെറിയാന്‍ രാജിക്കത്ത് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറിയത്.

സജി ചെറിയാനെ മന്ത്രി സ്ഥാനത്ത് നിലനിര്‍ത്താന്‍ സിപിഎംന്റെ സംസ്ഥാന നേതൃത്വം ശ്രമം നടത്തിയെങ്കിലും ഗുരുതര പരാമര്‍ശം നടത്തിയ മന്ത്രിക്കെതിരെ കര്‍ശന നടപടി വേണമെന്ന് സിപിഎം കേന്ദ്രനേതൃത്വം നിലപാട് എടുക്കുകയും മന്ത്രിയെ സംരക്ഷിക്കാന്‍ ശ്രമിച്ചാല്‍ അതു സര്‍ക്കാരിന്റെ നിലനില്‍പ്പിനെ തന്നെ ബാധിച്ചേക്കാം എന്ന നിയമവിദഗ്ദ്ധരുടെ അഭിപ്രായത്തിന്റേയും അടിസ്ഥാനത്തിലാണ് മന്ത്രി രാജി വെച്ചത് .

ധാര്‍മികതെ മുന്‍നിര്‍ത്തിയാണ് രാജി വച്ചതെന്നും സ്വമേധയായാണ് രാജിക്കത്ത് മുഖ്യമന്ത്രിക്ക് കൈമാറിയെന്നും സജി ചെറിയാന്‍ പറഞ്ഞു. അതേസമയം എംഎല്‍എ സ്ഥാനം രാജി വയ്ക്കുമോ എന്ന ചോദ്യത്തോട് അദ്ദേഹം പ്രതികരിച്ചില്ല.

ഭരണഘടനയെ അവഹേളിച്ചെന്ന പ്രചാരണം വേദനിപ്പിച്ചുവെന്ന് സജി പറഞ്ഞു. താന്‍ ഭരണഘടനയെ ബഹുമാനിക്കുകയും അതിന്റെ മൂല്യങ്ങളെ ബഹുമാനിക്കുകയും ചെയ്യുന്നുണ്ട്. ഇത് നിയമസഭയില്‍ വ്യക്തമാക്കിയതാണ്. ഞാനടങ്ങുന്ന രാഷ്ട്രീയ പാര്‍ട്ടി ഭരണഘടന നേരിടുന്ന വെല്ലുവിളിക്കെതിരെ അതിശക്തമായ നിയമപരമായും അല്ലാതെയുമുള്ള മാര്‍ഗങ്ങള്‍ ഉപയോഗിച്ച് ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ ശക്തമായി ഇടപെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മന്ത്രിസ്ഥാനം രാജിവെച്ച് ശേഷം വീട്ടില്‍ തിരിച്ചെത്തിയ സജി ചെറിയാനെ കെട്ടിപ്പിടിച്ച് ചുംബിച്ച് സ്വീകരിച്ച് മകള്‍. തന്റെ ഔദ്യോഗിക വാഹനമായ കേരള സര്‍ക്കാരിന്റെ കാര്‍ ഒഴിവാക്കിയാണ് സജി ചെറിയാന്‍ ഔദ്യോഗിക വസതിയായ കവടിയാര്‍ ഹൗസിലേക്ക് മടങ്ങിയത്.

Comments are closed.