head1
head 3
head2

മഞ്ജുവാര്യരും ജയസൂര്യയും ആദ്യമായി ഒന്നിക്കുന്ന ചിത്രം ‘മേരി ആവാസ് സുനോ’ യുടെ ട്രെയിലര്‍ പുറത്തിറങ്ങി

മലയാളത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാറും ജയസൂര്യയും ആദ്യമായി ഒന്നിക്കുന്ന ചിത്രം ‘മേരി ആവാസ് സുനോ’യുടെ ട്രെയിലര്‍ പുറത്ത്. ‘ക്യാപ്റ്റന്‍’, ‘വെള്ളം’ എന്നീ ഹിറ്റുകള്‍ക്ക് ശേഷം പ്രജേഷ് സെന്നും ജയസൂര്യയും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രം കൂടിയാണ് മേരി ആവാസ് സുനോ.

ചിത്രം മെയ് 13ന് തിയറ്ററുകളില്‍ റിലീസ് ചെയ്യുന്ന ചിത്രത്തിലെ ഗാനങ്ങള്‍ നേരത്തെ തന്നെ ആരാധക പ്രശംസ നേടിയിരുന്നു. മേരി ആവാസ് സുനോയില്‍ റേഡിയോ ജോക്കിയായാണ് ജയസൂര്യ എത്തുന്നത്. ജോണി ആന്റണി, ഗൗതമി നായര്‍, സോഹന്‍ സീനുലാല്‍, സുധീര്‍ കരമന, തുടങ്ങി പ്രമുഖരും ചിത്രത്തിന്റെ ഭാഗമായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

Comments are closed.