head2
head 3
head1

ഒരൊറ്റ ചാര്‍ജ്ജിംഗില്‍ 1,000 കിലോമീറ്റര്‍ ! റെക്കോഡ് നേട്ടവുമായി മെഴ്‌സിഡസ് ബെന്‍സിന്റെ ഇക്വുഎക്സ്എക്സ്

ഡബ്ലിന്‍: ഒരൊറ്റ ചാര്‍ജ്ജിംഗില്‍ 1,000 കിലോമീറ്റര്‍ വരെ ലഭിക്കുന്ന മെഴ്‌സിഡസ് ബെന്‍സിന്റെ ഇക്വുഎക്സ്എക്സ് ഇ വി പരീക്ഷണ ‘പറക്കല്‍’ വിജയകരമായി പൂര്‍ത്തിയാക്കി. ജര്‍മ്മനിയിലെ സിന്‍ഡല്‍ഫിംഗന്‍ മുതല്‍ കോട്ട് ഡി അസുര്‍ വരെയുള്ള 1,000 കിലോമീറ്ററിലധികം ദൂരമാണ് പ്രോട്ടോടൈപ്പ് വാഹനം പൂര്‍ത്തിയാക്കിയത്. ഇവി വിപണിയിലെ റെക്കോഡ് ആണ് മെഴ്‌സിഡസ് ബെന്‍സിന്റെ ഇക്വുഎക്സ്എക്സ് എന്ന് കമ്പനി അവകാശപ്പെടുന്നു.

വൈദ്യുതി വാഹന വിപണിയില്‍ ഏറ്റവും കൂടുതല്‍ പ്രതിസന്ധിയുണ്ടാക്കുന്നത് ചാര്‍ജ്ജിംഗ് ഇന്‍ഫ്രാ സ്ട്രക്ചറുകളുടെ കുറവാണ്. ഇത് പരിഹരിക്കുന്നതിനായി മെഴ്‌സിഡസ് ബെന്‍സ് മുതല്‍ ചൈനയുടെ നിയോ വരെയുള്ള കാര്‍ നിര്‍മ്മാതാക്കള്‍ നെട്ടോട്ടത്തിലാണ്. അതിനാല്‍ ഒറ്റ ചാര്‍ജ്ജിംഗില്‍ ഏറ്റവും കൂടുതല്‍ കിലോമീറ്ററുകള്‍ സഞ്ചരിക്കാന്‍ കഴിയുന്ന വാഹനങ്ങള്‍ക്ക് എപ്പോഴും മാര്‍ക്കറ്റില്‍ സ്വീകാര്യതയുണ്ടാകുമെന്നതില്‍ തര്‍ക്കമില്ല.

100 കിലോമീറ്ററിന് 10 കിലോവാട്ട് മണിക്കൂര്‍ ഊര്‍ജം മാത്രം ഉപയോഗിക്കുന്ന ഇലക്ട്രിക് കാറുകള്‍ നിര്‍മ്മിക്കാനാണ് മെഴ്‌സിഡസ് ബെന്‍സ് ലക്ഷ്യമിടുന്നതെന്ന് ചീഫ് ടെക്‌നോളജി ഓഫീസര്‍ (സിടിഒ) മാര്‍ക്കസ് ഷാഫര്‍ പറഞ്ഞു. ഇലക്ട്രിക് കാറുകളുടെ നിലവിലെ ശരാശരി ശേഷിയേക്കാള്‍ മൂന്നിലൊന്ന് കൂടുതലാണിത്.

ഓഡിയുടെ ഇ-ട്രോണ്‍ ജിടി, ടെസ്ലയുടെ മോഡല്‍ എസ്, മോഡല്‍ എക്‌സ്, മെഴ്‌സിഡസിന്റെ സ്വന്തം ലക്ഷ്വറി ഇക്യുഎസ് സലൂണ്‍ തുടങ്ങിയ നിലവിലുള്ള മോഡലുകളുടെ ബാറ്ററികളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇതിന്റെ വാഹനത്തിന്റെ 100കിലോവാട്ട് ബാറ്ററി ഏറ്റവും ചെറുതല്ലെന്ന് കമ്പനി പറയുന്നു. എന്നാല്‍ കാര്യക്ഷമതയില്‍ ഇത് ഏറ്റവും മികച്ചതാണ്. അതിശയകരമാംവിധം എയ്റോഡൈനാമിക്കുമാണ് ഇക്വു എക്സ് എക്സ് എന്നും കമ്പനി പറയുന്നു.

Comments are closed.