head 3
head1
head2

“ഒരു പക്ഷേ ഇതെന്റെ അവസാന യോഗമായിരിക്കാം…” ചങ്കുപൊട്ടി സെലന്‍സ്‌കി പറഞ്ഞ വാക്കുകള്‍

ബ്രസ്സല്‍സ് : ‘ഒരു പക്ഷേ ഉക്രെയിന്റെ കാര്യത്തില്‍ ഇടപെടാന്‍ കഴിയുന്ന അവസാന ഇയു കൗണ്‍സില്‍ യോഗമായിരിക്കാം…’ ഉക്രെയ്ന്‍ പ്രസിഡന്റ് വ്ളാഡിമര്‍ സെലെന്‍സ്‌കിയുടെ വാക്കുകളാണിത്. മാള്‍ട്ടയുടെ പ്രധാനമന്ത്രി റോബര്‍ട്ട് അബേലയാണ് സെലെന്‍സ്‌കി ഹൃദയം തൊട്ടു പറഞ്ഞ വാക്കുകള്‍ പാര്‍ട്ടി യോഗത്തില്‍ അവതരിപ്പിച്ചത്.

റഷ്യന്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ വിളിച്ചു കൂട്ടിയ അടിയന്തിര ഇയു കൗണ്‍സിലിലായിരുന്നു സെലന്‍സ്‌കിയുടെ പരാമര്‍ശം. ഒരു പക്ഷേ , ഉക്രെയിന്‍ വിഷയത്തില്‍ കൗണ്‍സിലിന് ഇടപെടാന്‍ കഴിയുന്ന അവസാന അവസരമായിരിക്കാം ഇതെന്നാണ് സെലന്‍സ്‌കി വെളിപ്പെടുത്തിയത്. അദ്ദേഹം ഇങ്ങനെ പറഞ്ഞതോടെ കൗണ്‍സില്‍ നിശ്ശബ്ദമായി. എന്തുപറയുമെന്നറിയാതെ അംഗരാജ്യങ്ങള്‍ കുഴങ്ങി.

ഉക്രെയ്‌നുമായി അതിര്‍ത്തി പങ്കിടുന്ന രാജ്യങ്ങള്‍ റഷ്യന്‍ അധിനിവേശത്തെക്കുറിച്ചുള്ള പലായനം ചെയ്യുന്ന കുടിയേറ്റക്കാരുടെ ഒഴുക്കുള്‍പ്പടെയുള്ള അവരുടെ അനുഭവങ്ങള്‍ യോഗത്തില്‍ വിശദീകരിച്ചു.

റഷ്യന്‍ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പുതിയ ഉപരോധം ഏര്‍പ്പെടുത്താന്‍ യൂറോപ്യന്‍ കൗണ്‍സില്‍ മന്ത്രിമാര്‍ക്കും അംബാസഡര്‍മാര്‍ക്കും നിര്‍ദ്ദേശം നല്‍കി. ഒരു രാജ്യമെന്ന നിലയില്‍ ഉക്രെയ്‌നിന് മാനുഷിക സഹായവും മരുന്നുകളും നല്‍കാനുള്ള തീരുമാനവും കൗണ്‍സിലെടുത്തു.

റഷ്യന്‍ നേതാക്കള്‍ക്ക് ഉപരോധം

റഷ്യന്‍ നേതാവ് വ്‌ളാഡിമിര്‍ പുടിന്റെയും വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവിന്റെയും സ്വത്തുക്കള്‍ യൂറോപ്യന്‍ യൂണിയന്‍ ഔദ്യോഗികമായി മരവിപ്പിച്ചു.

സിറിയയില്‍ നിന്നുള്ള അസദും ബലേറസില്‍ നിന്നുള്ള ലുകാഷെങ്കോയും മാത്രമാണ് യൂറോപ്യന്‍ യൂണിയന്‍ മുമ്പ് ഉപരോധം ഏര്‍പ്പെടുത്തിയ മറ്റ് ലോക നേതാക്കള്‍.

മാള്‍ട്ട നിഷ്പക്ഷത പാലിക്കുമെന്ന് പ്രധാനമന്ത്രി

മാള്‍ട്ട നിഷ്പക്ഷമായി നിലകൊള്ളുമെന്ന് അബേല പറഞ്ഞു. റഷ്യയെ അപലപിക്കാതെ തന്നെ ഉക്രെയ്നിന് അനുകൂലമായ നിലപാട് സ്വീകരിക്കാനാണ് മാള്‍ട്ടയുടെ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. മെഡിക്കല്‍ സഹായത്തിനു പുറമേ മാനുഷിക സഹായം ഏകോപിപ്പിച്ച് സിവില്‍ പ്രൊട്ടക്ഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഉക്രെയ്‌നെ സഹായിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു.

മാള്‍ട്ട പ്രധാനമന്ത്രി റോബര്‍ട്ട് അബേല

റഷ്യന്‍-ഉക്രെയ്ന്‍ സംഘര്‍ഷത്തെക്കുറിച്ചുള്ള ഏറ്റവും വലിയ ആശങ്കകളിലൊന്ന് ധാന്യങ്ങളുടെയും ഗോതമ്പിന്റെയും വര്‍ധിക്കുന്ന വിലയാണ്. രണ്ടിന്റെയും പ്രധാന കയറ്റുമതിക്കാരാണ് ഉക്രെയ്നെന്ന് അബേല പറഞ്ഞു. ഗ്യാസും വൈദ്യുതിയും ഉല്‍പ്പാദിപ്പിക്കാന്‍ ഉപയോഗിക്കുന്ന അസംസ്‌കൃതവസ്തുക്കളുടെ വിലയിലും നേതാക്കള്‍ ആശങ്കാകുലരാണെന്ന് അബേല കൂട്ടിച്ചേര്‍ത്തു.

ഡാനിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും ഫേസ്ബുക്കില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://www.facebook.com/Danish-Malayali-102072102248627/

Comments are closed.