head 3
head1
head2

സഹാറ മരുഭൂമിയില്‍ നിന്നുള്ള പൊടിപടലങ്ങളില്‍ മുങ്ങി സ്‌പെയിന്‍

സഹാറ മരുഭൂമിയില്‍ നിന്നുള്ള ചൂട് വായു മാഡ്രിഡ് ഉള്‍പ്പടെയുള്ള സ്‌പെയിനിന്റെ വലിയൊരു ഭൂവിഭാഗത്തെ പൊടിപടലങ്ങളില്‍ പുതപ്പിച്ചു.

സ്‌പെയിനിന്റെ ആകാശവും ഭൂമിയും ചൊവ്വാഴ്ച ഈ പൊടിപടലങ്ങള്‍ മൂടി. അപ്പാര്‍ട്‌മെന്റുകളുടെയും മറ്റും ജനാലകള്‍ പൊടിക്കാറ്റില്‍ ബ്രൗണ്‍ നിറമായി. പിന്നീട് ജനങ്ങള്‍ ചേര്‍ന്ന് ഇത് വൃത്തിയാക്കുകയായിരുന്നു.

ചൂടുവായു സൃഷ്ടിക്കുന്ന പൊടിപടലങ്ങള്‍ മെഡിറ്ററേനിയന്‍ കടലിനു കുറുകെ ലാ കാലിമ എന്ന ശക്തമായ കാറ്റിനാല്‍ നയിക്കപ്പെടുന്നു. സ്‌പെയിനിലും മൊറോക്കോയിലെ കാനറി ദ്വീപുകളിലും ഈ പ്രതിഭാസം സാധാരണമാണ്.

എന്നാല്‍ സ്‌പെയിനില്‍ ഇന്നലെ ഉണ്ടായത് അസാധാരണമായ അനുഭവമാണെന്നും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ ദൃശ്യപരത ഗണ്യമായി കുറക്കാന്‍ പോലും ഇതിനായി എന്നും സംസ്ഥാന കാലാവസ്ഥ ഏജന്‍സി വക്താവ് റൂബന്‍ ഡെല്‍ കാംപോ പറഞ്ഞു. തെക്ക് ഗ്രാനഡ, മധ്യഭാഗത്ത് മാഡ്രിഡ്, വടക്കുകിഴക്കന്‍ ലിയോണ്‍ എന്നിവിടങ്ങളിലെ നഗരങ്ങളെയാണ് ഇത് ബാധിച്ചത്.

ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ പൊടി വലിയ അളവില്‍ത്തന്നെ തുടര്‍ന്നും എത്തുമെന്നും പിന്നീട് നെതര്‍ലാന്‍ഡ്സിലേക്കും ജര്‍മനിയിലേക്കും എത്തുമെന്നും പ്രവചിച്ചതായി വക്താവ് അറിയിച്ചു.

മാഡ്രിഡിലെയും അടുത്ത നഗരങ്ങളായ സെഗോവിയയിലെയും അവിലയിലെയും വായുവിന്റെ ഗുണനിലവാരം അങ്ങേയറ്റം പ്രതികൂലമാണെന്ന് പ്രാദേശിക അധികാരികള്‍ പറയുന്നു. സഹാറയിലെ കൊടുങ്കാറ്റുകളെപ്പറ്റി കാലാവസ്ഥാ ഓഫീസ് ട്വിറ്ററില്‍ വീഡിയോ വിശദീകരണം നല്‍കിയിട്ടുണ്ട്.

ഭൂമിയും മുകളിലെ ചൂട് വായുവും തമ്മിലുള്ള താപനിലയിലെ വ്യത്യാസം ചെറിയ കണങ്ങള്‍ വായുവിലേക്ക് പുറന്തള്ളുകയും കാറ്റ് അതിനെ വ്യാപിപ്പിക്കുകയുമാണ് ചെയ്യുന്നത്.

ഡാനിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/FyTmDIgHdhJ9X8pXzh2PMv

Comments are closed.