head2
head 3
head1

മൊണാലിസയുടെ ചിത്രം വികലമാക്കി ശ്രദ്ധനേടാന്‍ വേഷപ്രച്ഛന്നനായി ക്ലൈമറ്റ് ചേയ്ഞ്ച് സമരക്കാരന്റെ ശ്രമം

പാരിസ് : ലോക പ്രശസ്തമായ മൊണാലിസ പെയിന്റിംഗിനെ വികലമാക്കി ശ്രദ്ധനേടാന്‍ വേഷപ്രച്ഛന്നനായി ക്ലൈമറ്റ് ചേയ്ഞ്ച് പ്രോട്ടസ്റ്ററുടെ ശ്രമം.

കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് അവബോധം വളര്‍ത്താനായി ലോവൂരിലെ ‘മൊണാലിസ പെയിന്റിംഗിന്റെ സുരക്ഷാ ഗ്ലാസില്‍ കേക്ക് തേക്കുകയായിരുന്നു’ വീല്‍ച്ചെയറില്‍ വൃദ്ധയുടെ വേഷത്തിലെത്തിയയാള്‍ ചെയ്തത്. തിങ്കളാഴ്ചയായിരുന്നു സംഭവം.

ഗ്ലാസ് തകര്‍ക്കാനായിരുന്നോ ഇയാളുടെ ലക്ഷ്യമെന്ന് വ്യക്തമല്ല. പെയിന്റിംഗിന് നാശമൊന്നും സംഭവിച്ചിട്ടുമില്ല. സെക്യൂരിറ്റിക്കാരെത്തിയതോടെ വീല്‍ച്ചെയറിയില്‍ നിന്നും എടുത്തു ചാടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ പിടിയിലായി.

ഭൂമിയെക്കുറിച്ച് ചിന്തിക്കണമെന്ന് ഇയാള്‍ ഉറക്കെ വിളിച്ചു പറയുന്നത് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച വീഡിയോയില്‍ കാണാം. ”ഭൂമിയെ നശിപ്പിക്കുന്നവരേറെയുണ്ട്. എല്ലാ കലാകാരന്മാരും ഭൂമിയെക്കുറിച്ച് ചിന്തിക്കാനാണ് ആവശ്യപ്പെടുന്നത്. ഞാനും അതാണ് പറയുന്നത്. അതുകൊണ്ടാണ് ഇങ്ങനെ ചെയ്തത്. എല്ലാവരും ഭൂമിയെക്കുറിച്ച് ചിന്തിക്കുക” – ഇദ്ദേഹം പറയുന്നു.

ലിയോനാര്‍ഡോ ഡാവിഞ്ചിയുടെ വിഖ്യാത പെയിന്റിംഗായ മൊണാലിസ ഫ്രാന്‍സിന്റെ സ്വന്തമാണിപ്പോള്‍. ഫ്രാന്‍സിസ് ഒന്നാമന്‍ രാജാവാണ് ഇത് വാങ്ങിയത്. 1797 മുതല്‍ പാരീസിലെ ലൂവ്രെയിലാണ് ഇത് സ്ഥിരമായി പ്രദര്‍ശിപ്പിച്ചിട്ടുള്ളത്. ഇറ്റാലിയന്‍ നവോത്ഥാനത്തെ അടയാളപ്പെടുത്തുന്ന ലോകത്തിലെ ഏറ്റവും മൂല്യമുള്ള ചിത്രങ്ങളിലൊന്നാണ് മൊണാലിസ.

Comments are closed.