head 3
head2
head1

അയര്‍ലണ്ടില്‍ ഇന്ത്യക്കാരായ ഭാര്യയെയും മക്കളെയും കഴുത്തുഞെരിച്ച് കൊന്ന കേസിലെ പ്രതി ജയിലില്‍ മരിച്ച നിലയില്‍

ഡബ്ലിന്‍ : ഭാര്യയെയും മക്കളെയും കഴുത്തു ഞെരിച്ചു കൊന്ന കേസില്‍ പ്രതിയാക്കപ്പെട്ട് റിമാന്റില്‍ കഴിയുന്ന യുവാവിനെ ജയിലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സൗത്ത് ഡബ്ലിനിലെ ബാലിന്റേറില്‍ നടന്ന അരും കൊലയുടെ വിചാരണ ജൂണ്‍ 15ന് നടക്കാനിരിക്കെയാണ് ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെ സമീര്‍ സെയ്ദിനെ (37) മിഡ്‌ലാന്‍ഡ്‌സ് ജയിലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

2020 ഒക്ടോബറിലാണ് ഇയാള്‍ ഭാര്യ സീമ ബാനു (37), മകള്‍ അസ്ഫിറ (11), മകന്‍ ഫൈസാന്‍ (6) എന്നിവരെ കൊലപ്പെടുത്തിയത്. സൗത്ത് ഡബ്ലിനിലെ ബാലിന്റീറിലെ ലെവെല്ലിന്‍ കോര്‍ട്ടിലെ വീട്ടിലാണ് ഇവര്‍ മൂവരും കൊല്ലപ്പെട്ടത്.

അന്വേഷണത്തിനൊടുവിലാണ് സമീറിനെ ഗാര്‍ഡ അറസ്റ്റു ചെയ്തത്. നേരത്തേ ഭാര്യയെ ആക്രമിച്ച കേസില്‍ ഇയാള്‍ പ്രതിയായിരുന്നു. ഇതു സംബന്ധിച്ച കേസില്‍ ഹിയറിംഗ് നടക്കേണ്ട ആഴ്ചയിലാണ് ഇയാള്‍ ഭാര്യയെയും മക്കളേയും വക വരുത്തിയത്. കേസില്‍ അറസ്റ്റിലായ അന്നുമുതല്‍ റിമാന്റിലായിരുന്നു ഇദ്ദേഹം.

മരണകാരണം വ്യക്തമായിട്ടില്ലെന്നും സംഭവത്തില്‍ ഐറിഷ് പ്രിസണ്‍ സര്‍വീസ് (ഐ പി എസ്) അന്വേഷണം നടത്തി വരികയാണെന്നും ജയില്‍ വക്താവ് അറിയിച്ചു. കേസുമായി ബന്ധപ്പെട്ട മുന്‍ വിചാരണയില്‍ വീഡിയോ ലിങ്ക് വഴിയാണ് സമീര്‍ കോടതിയില്‍ ഹാജരായത്.

Comments are closed.