head2
head1
head 3

മാള്‍ട്ടയെ ആര് ഭരിക്കുമെന്ന് നാളെ ജനങ്ങള്‍ വിധിയെഴുതും

വലേറ്റ : മാള്‍ട്ടയെ ആര് ഭരിക്കുമെന്ന് 26ന് ജനങ്ങള്‍ വിധിയെഴുതും. ലേബറിന്റെ റോബര്‍ട്ട് അബേലയെയാണോ അതോ പിഎന്നിന്റെ ബര്‍ണാഡ് ഗ്രച്ചിനെയാണോ മാള്‍ട്ടയെ ഏല്‍പ്പിക്കേണ്ടതെന്നാണ് ശനിയാഴ്ച സമ്മതിദായകര്‍ തീരുമാനിക്കുക. ലേബറിനാണ് സാധ്യതയെന്ന് അഭിപ്രായ വോട്ടെടുപ്പില്‍ വ്യക്തമായിട്ടുണ്ടെങ്കിലും ഫലം പുറത്തുവന്നാല്‍ മാത്രമേ അന്തിമ വിധി അറിയാനാകൂ. രാജ്യത്ത് ആദ്യമായി ഇലക്ട്രോണിക് കൗണ്ടിംഗ് സംവിധാനം ഉപയോഗിക്കുന്ന ഇലക്ഷനാണിത്.

പോളിംഗ് സ്റ്റേഷനുകളില്‍ 2022 മാര്‍ച്ച് 26ന് രാവിലെ 7 മുതല്‍ രാത്രി 10 വരെയാണ് വോട്ടു ചെയ്യാന്‍ അവസരമുള്ളത്. സാധാരണയായി അതത് പ്രദേശത്തെ സ്‌കൂളുകളാണ് പോളിംഗ് സ്റ്റേഷനുകള്‍.

മാര്‍ച്ച് 27ന് നക്സര്‍ കൗണ്ടിംഗ് ഹാളില്‍ വോട്ടെണ്ണല്‍ ആരംഭിക്കും. അന്നുതന്നെ പൂര്‍ണ്ണ ഫലമറിയാനാകുമെന്നാണ് കരുതുന്നത്. 2019ലെ എംഇപി, ലോക്കല്‍ കൗണ്‍സില്‍ തിരഞ്ഞെടുപ്പുകളില്‍ ഇലക്ട്രോണിക് യന്ത്രം പരീക്ഷിച്ചിരുന്നു. എന്നിരുന്നാലും പൂര്‍ണ്ണമായും ഇലക്ട്രോണിക് ആകുന്നത് ഇതാദ്യമാണ്.

ഈ വര്‍ഷം, ആദ്യമായി ഇലക്ഷനില്‍ ലിംഗ സംവരണവും ഏര്‍പ്പെടുത്തിയിരുന്നു. ഈ തിരഞ്ഞെടുപ്പില്‍ പാര്‍ലമെന്റില്‍ സ്ത്രീകളുടെ പ്രാതിനിധ്യം കുറഞ്ഞത് 40% ആണെന്ന് ഉറപ്പാക്കേണ്ടതുണ്ട്. ഓരോ പാര്‍ട്ടിക്കും പരമാവധി ആറ് സ്ഥാനാര്‍ഥികളെ വീതം ചേര്‍ക്കാം, ലഭിക്കുന്ന വോട്ടുകളുടെ എണ്ണത്തിനനുസരിച്ചായിരിക്കും അവര്‍ തിരഞ്ഞെടുക്കപ്പെടുക.

വോട്ടു ചെയ്യണമെങ്കില്‍

പ്രായപൂര്‍ത്തിയായവരാണെങ്കിലും ഇലക്ടറല്‍ രജിസ്റ്ററില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെങ്കില്‍ വോട്ട് ചെയ്യാന്‍ കഴിയില്ല. അതിനാല്‍ രജിസ്റ്ററില്‍ പേര്‍ ഉണ്ടെന്ന് ഉറപ്പാക്കുക. രജിസ്റ്റര്‍ ആവശ്യമായ രേഖകള്‍ ഇല്ലെങ്കില്‍ വോട്ട് ചെയ്യാന്‍ കഴിയില്ല. അതിനാല്‍ സാധുവായ ഐഡി കാര്‍ഡും വോട്ടിംഗ് രേഖയും കൈയ്യില്‍ കരുതണം. മാള്‍ട്ടയിലെ തിരഞ്ഞെടുപ്പ് സമ്പ്രദായത്തില്‍, സ്ഥാനാര്‍ഥികള്‍ക്ക് രണ്ട് ജില്ലകളില്‍ മത്സരിക്കാം. ചില സന്ദര്‍ഭങ്ങളില്‍, വളരെ ജനപ്രീതിയുള്ളവര്‍ രണ്ടിലും തിരഞ്ഞെടുക്കപ്പെടും. അങ്ങനെ വന്നാല്‍ ഒന്ന് ഉപേക്ഷിക്കേണ്ടി വരും.

സിംഗിള്‍ ട്രാന്‍സ്ഫറബിള്‍ വോട്ട് സമ്പ്രദായം; പ്രത്യേകതകളേറെ

സിംഗിള്‍ ട്രാന്‍സ്ഫറബിള്‍ വോട്ട് (എസ്ടിവി) സമ്പ്രദായമാണ് മാള്‍ട്ടയില്‍ നിലനില്‍ക്കുന്നത്. എസ്ടിവിക്ക് കീഴില്‍, വോട്ടര്‍മാര്‍ക്ക് രാഷ്ട്രീയ പാര്‍ട്ടികളേക്കാള്‍ വ്യക്തിഗത സ്ഥാനാര്‍ഥികളെ തിരഞ്ഞെടുക്കാനുള്ള അവസരമാണ് ബാലറ്റ് നല്‍കുന്നത്. മുന്‍ഗണന അനുസരിച്ച് അവരെ റാങ്ക് ചെയ്യാം. റാങ്കിംഗ് വളരെ ലളിതമാണ്. എന്നാല്‍ വോട്ടിംഗ് പ്രക്രിയയും എണ്ണലുമാണ് ഏറെ സങ്കീര്‍ണ്ണം.

ഓരോ ജില്ലയിലും പോള്‍ ചെയ്ത വോട്ടുകളുടെ നിശ്ചിത ക്വാട്ട നേടിയാല്‍ മാത്രമേ സ്ഥാനാര്‍ഥികള്‍ തിരഞ്ഞെടുക്കപ്പെടൂ. വോട്ടെണ്ണല്‍ പുരോഗമിക്കുന്നതിനനുസരിച്ച് സ്ഥാനാര്‍ഥികള്‍ തിരഞ്ഞെടുക്കപ്പെടുകയോ ഒഴിവാക്കപ്പെടുകയോ ചെയ്യും. മിച്ചമുള്ളതോ ഉപേക്ഷിക്കപ്പെട്ടതോ ആയ വോട്ടുകള്‍ വോട്ടറുടെ മുന്‍ഗണനകളനുസരിച്ച് മറ്റ് സ്ഥാനാര്‍ഥികള്‍ക്ക് കൈമാറും.

ഇത് തീര്‍ച്ചയായും സഹായകമാണെങ്കിലും, വലിയ തോതില്‍ ഫസ്റ്റ് കൗണ്ട് വോട്ടുകള്‍ കിട്ടുന്ന സ്ഥാനാര്‍ഥികള്‍ തിരഞ്ഞെടുക്കപ്പെടണമെന്നില്ല. മുന്‍ഗണനാ വോട്ടുകളാണ് പലപ്പോഴും വിധി നിര്‍ണയിക്കുക.

വോട്ടര്‍മാര്‍ക്ക് ആഗ്രഹിക്കുന്നയത്ര മുന്‍ഗണനാ വോട്ടുകള്‍ നല്‍കാനാകും. വോട്ടര്‍മാര്‍ക്ക് മുഴുവന്‍ ബാലറ്റ് ഷീറ്റും പൂരിപ്പിക്കാം.

നമുക്കിഷ്ടമുള്ള പാര്‍ട്ടിക്കും സ്ഥാനാര്‍ഥികള്‍ക്കും വോട്ടു ചെയ്യാമെന്നതാണ് മറ്റൊരു പ്രത്യേകത. ഫസ്റ്റ് വോട്ട് ഇഷ്ടപ്പെട്ട പാര്‍ട്ടിക്ക് നല്‍കി ബാക്കി വോട്ടുകള്‍ ഇഷ്ട സ്ഥാനാര്‍ഥിക്ക് നല്‍കാവുന്നതാണ്.

ബാലറ്റ് പേപ്പര്‍ ശരിയായി പൂരിപ്പിച്ചില്ലെങ്കില്‍ വോട്ടുകള്‍ അസാധുവാകുമെന്ന് ഓര്‍മ്മിക്കേണ്ടതുണ്ട്. അതിനാല്‍ നമ്പറുകള്‍ വ്യക്തമായും കൃത്യമായും എഴുതണം. ചെറിയ പിഴവുകളുള്ള വോട്ടുകള്‍ പോലും അസാധുവാകാനിടയുണ്ട്.

Comments are closed.