head2
head 3
head1

മാള്‍ട്ടയില്‍ സിനിമാ, ഡോക്യുമെന്ററി ചിത്രീകരണത്തിന് 40% ക്യാഷ് റിബേറ്റ് പ്രഖ്യാപിച്ചു

വലേറ്റ : ഓഡിയോ വിഷ്വല്‍ പ്രൊഡക്ഷനുകള്‍ക്ക് 40% ക്യാഷ് റിബേറ്റ് വാഗ്ദാനം ചെയ്യുന്ന മൂന്നാമത്തെ യൂറോപ്യന്‍ രാജ്യമായി മാറുകയാണ് മാള്‍ട്ട. ഇറ്റലിക്കും ഗ്രീസിനും പിന്നാലെയാണ് മാള്‍ട്ട ഫിലിം കമ്മീഷനും ഈ ആനുകൂല്യം പ്രഖ്യാപിച്ചത്.

ലോകമെമ്പാടുമുള്ള സിനിമാ ,വീഡിയോ ഡോക്യുമെന്ററി നിര്‍മ്മാതാക്കളെ ആകര്‍ഷിക്കുന്നതു ലക്ഷ്യമിട്ടാണ് മാള്‍ട്ടയുടെ ഈ നടപടി. ഡോക്യുമെന്ററികള്‍, റിയാലിറ്റി പ്രോഗ്രാമുകള്‍, ഗെയിം ഷോകള്‍, ഷോര്‍ട്ട് ഫിലിമുകള്‍ തുടങ്ങിയവയുടെ നിര്‍മ്മാണത്തിനെല്ലാം ഈ ഇളവുകള്‍ ലഭിക്കും.

എല്ലാ അന്താരാഷ്ട്ര ടീമുകള്‍ക്കും ക്യാഷ്-റിബേറ്റ് പ്രോഗ്രാം ആനുകൂല്യം ലഭ്യമാകുമെന്നും കമ്മീഷന്‍ വിശദീകരിച്ചു. ഈ ആനുകൂല്യം ഇയു/ഇഇഎ/യുകെ പൗരന്മാര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തില്ല. പകരം എല്ലാ രാജ്യക്കാര്‍ക്കും ഈ ആനുകൂല്യം ലഭിക്കും.

പുതിയ പ്രൊഡക്ഷനുകള്‍ക്ക് ഒരു മില്യണ്‍ യൂറോയോ മൊത്തം നിര്‍മ്മാണ ചെലവിന്റെ 30%മോ ഏതാണ് കൂടുതല്‍ എന്ന നിലയിലാണ് 40% ഇളവ് കണക്കാക്കുക.

മാള്‍ട്ടയില്‍ ഏറ്റവും കുറഞ്ഞ ചെലവ് 100,000 യൂറോ ആയിരിക്കണമെന്ന് വ്യവസ്ഥയുണ്ട്. മൊത്തത്തിലുള്ള ബജറ്റ് 200,000 യൂറോയില്‍ കൂടുതലായിരിക്കുകയും വേണം. സങ്കീര്‍ണ്ണതകളുള്ള ഓഡിയോ വിഷ്വല്‍ വര്‍ക്കുകള്‍ക്ക് മാള്‍ട്ടയിലെ ചെലവ് 50,000 യൂറോയായാല്‍ മതിയാകും. എന്നിരുന്നാലും മൊത്തം ചെലവ് 100,000 യൂറോയില്‍ കൂടുതലാകണമെന്നും വ്യവസ്ഥയുണ്ട്.

ഈ ആനുകൂല്യം ലഭിക്കുന്നതിന് ഒരു ഓപ്പര്‍ച്യൂണിറ്റി ഫോര്‍ ഓള്‍ (ഒ എഫ് എ)യുമായി ബന്ധപ്പെടുകയോ രജിസ്റ്റര്‍ ചെയ്യുകയോ വേണം.ക്യാഷ് റിബേറ്റ് ധീരമായ തുടക്കമാണെന്ന് മാള്‍ട്ട ഫിലിം കമ്മീഷണര്‍ ജോഹാന്‍ ഗ്രെച്ച് പറഞ്ഞു. മികച്ചതും സിനിമാ വ്യവസായം കെട്ടിപ്പടുക്കുന്നതിനും കൂടുതല്‍ കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും ഈ തീരുമാനം വഴിയൊരുക്കുമെന്നും ഇദ്ദേഹം പറഞ്ഞു.

Comments are closed.