head 3
head1
head2

മല്‍യാളിഡാ മല്‍യാളി… കൊടുക്കളിയാ കൈ…

വര്‍ഷങ്ങള്‍ക്ക് മുമ്പ് സഫേദ് മുസലി കൊണ്ട് ലിംഗോദ്ധാരണം ചെയ്യിക്കാനുള്ള മരുന്ന് വിപണിയില്‍ വരികയും മലയാളി ആക്രാന്തത്തോടെ വാങ്ങി കഴിച്ചു, വിറ്റവന്‍ ഏറെ പണം ഉണ്ടാക്കുകയും ചെയ്തു. ലിംഗം ഉദ്ധരിച്ചോ എന്ന് ചോദിച്ചാല്‍, ഉദ്ധരിക്കാത്തവന് പരസ്യമായി പറയാന്‍ പറ്റില്ലെന്ന് മരുന്ന് ഉണ്ടാക്കിയവന് അറിയാം. തന്റെ ലിംഗം മരുന്ന് കഴിച്ചിട്ടും ഉദ്ധരിച്ചില്ലെങ്കില്‍ ഷണ്ഡന്‍ ആണെന്ന് പരസ്യമായി സമ്മതിക്കല്‍ ആണല്ലോ… എന്നാല്‍ ED അഥവാ ഇറക്റ്റയില്‍ ഡിസ്ഫങ്ക്ഷന്‍ ഒരു രോഗം ആണെന്നും (അവസ്ഥ എന്നും പറയാം) അതു ട്രീറ്റ്‌മെന്റ് കൊണ്ട് മാറ്റാന്‍ പറ്റിയേക്കും എന്നും മനസ്സിലാക്കുമ്പോള്‍ ഷണ്ഡത്വം ലാട വൈദ്യം കൊണ്ടല്ല ട്രീറ്റ് ചെയ്യേണ്ടത് എന്ന് മനസ്സിലാകും. 100% സാക്ഷരര്‍ (ബന്ദര്‍ കെ ബച്ചേ) ആണെങ്കിലും ഇജ്ജാതി കാര്യങ്ങളില്‍ മലയാളിയെ ഊളയാക്കാന്‍ ആണ് ഏറ്റവും എളുപ്പം. (ഇരുപതിലേറെ സംസ്ഥാനങ്ങളും ഒരു ഡസനിലേറെ രാജ്യങ്ങളും കണ്ടനുഭവം കൊണ്ടാണ് പറഞ്ഞത്.)

ഇതുപോലെ മലയാളി ഏറ്റവും ഇഷ്ടപ്പെടുന്നതും എന്നാല്‍ ഒരു പുല്ലും അറിയാത്തതുമായ ഒരു മേഖലയാണ് മദ്യം – മദ്യനിര്‍മ്മാണം. അതു കൃത്യമായി അറിയുന്നത് കൊണ്ടാണ് സ്പിരിറ്റില്‍ ഓരോ ഫ്‌ലേവര്‍ ചേര്‍ത്ത് റമ്മും വിസ്‌കിയും ജിന്നും ഒക്കെ ആക്കി വില്‍ക്കുന്നത്. ഒരേ പഞ്ചാര മുട്ടായിയില്‍ മരുന്നൊഴിച്ചു വില്‍ക്കുന്ന ഹോമിയോ പോലെ..

മുമ്പ് കപ്പ കൊണ്ട് മദ്യം ഉണ്ടാക്കുന്ന പോസ്റ്റിലും ഇജ്ജാതി ഊളത്തരങ്ങളെ പറ്റി പറഞ്ഞിരുന്നു. അതേപോലെ പാതി വെന്ത ലാട വൈദ്യന്മാരും ആണ് ഈ മേഖലയില്‍. ഗ്‌ളൂക്കോസില്‍ ബേക്കറി യീസ്റ്റ് ചേര്‍ത്തു 100% abv ഉണ്ടാക്കുന്ന ഒരു ചാത്രജ്ഞന്റെ പോസ്റ്റില്‍ കൈയടികളുടെ ബഹളം ആയിരുന്നു. ( ഓര്‍ക്കണം ഫെര്‍മെന്റ്റ് മാത്രം ചെയ്ത് ഡിസ്റ്റിലിങ് ഒഴിവാക്കി 100% abv ഉണ്ടാക്കുന്ന ആളിന് മിനിമം നോബല്‍ സമ്മാനം രസതന്ത്രത്തിനു അര്‍ഹത ഉണ്ട്.) ആ പോസ്റ്റ് ഇട്ട ആളോട് അസാമാന്യ ബഹുമാനം ഉണ്ട്. വിദ്യാഭ്യസമുള്ള ആളുകളെ പൊട്ടന്മാരാക്കുന്ന എല്ലാവരോടും എനിക്ക് ബഹുമാനം ഉണ്ട്. അതിനു അപാര റേഞ്ചും തൊലിക്കട്ടിയും വേണം. (പിണറായി വിജയനോടുള്ള ബഹുമാനം അതാണ്.)

യൂടൂബില്‍ ഒരു വീഡിയോ ഉണ്ട്, ബീയാറാക്കുന്ന വീഡിയോ ആണ്. അല്പം യീസ്റ്റ് + ഇഞ്ചി ചേര്‍ത്ത് ഉണ്ടാക്കുന്ന ബീയര്‍.

ബീയര്‍ ഉണ്ടാക്കാന്‍ ഫെര്‍മെന്റേഷന്‍ + ഹോപ്‌സ് വേണം എന്ന സാമാന്യ ബുദ്ധി അവിടെ നില്‍ക്കട്ടെ. aspartame and acesulfame potassium ആണ് മധുരത്തിനായി സീറോ കൊക്ക കോളയില്‍ ചേര്‍ക്കുന്നത്. സ്റ്റാര്‍ച് പോലും നേരിട്ട് ഫെര്‍മെന്റ്റ് ആവാത്തത് കൊണ്ട് enzyme ഉപയോഗിച്ച് സിംപിള്‍ ഷുഗര്‍ ആക്കിയിട്ടാണ് ഫെര്‍മെന്റ് ചെയ്യുക (കപ്പ, മധുര കിഴങ്ങു, ഉരുളക്കിഴങ്ങു ഒക്കെ ഉദാഹരണം). അപ്പോള്‍ ഈ കെമിക്കലിനെ ബേക്കറി യീസ്റ്റ് ഫെര്‍മെന്റ്റ് ചെയ്യും എന്ന് പരസ്യമായി വീഡിയോ ഇടുന്ന ആളെ എന്ത് പറയും. അതേപോലെ കൊക്ക കോള എന്നല്ല മിക്ക കോളകളും ഹൈലി കാര്‍ബണൈസ്ഡ് ആണ് എന്ന് വെച്ചാല്‍ അതില്‍ യീസ്റ്റ് സര്‍വൈവ് ചെയ്യില്ല. കൊക്ക കോള പരീക്ഷണത്തിനായി ഫെര്‍മെന്റ് ചെയ്യാറുണ്ട്. എന്നാല്‍ അതില്‍ നിന്ന് കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് മാറ്റിയിട്ടാണ് ചെയ്യാറ്. ഹൊപ്‌സിനു പകരം ഇഞ്ചി കൂടി ആവുമ്പോള്‍ ബീയര്‍ റെഡി.

കാണുന്ന പ്രബുദ്ധര്‍ക്ക് രോമാഞ്ചം. സത്യത്തില്‍ വിവരമില്ല എന്ന് നമ്മള്‍ കരുതുന്ന ബീഹാറിയും യൂപിക്കാരനും ബാര്‍ലിയില്‍ നിന്ന് ചെമ്പിന്റെ സ്റ്റിലില്‍ വിസ്‌കി ഉണ്ടാക്കിയിരുന്നു. മഹുവ ഉണ്ടാക്കിയിരുന്നു. റം ഉണ്ടാക്കിയിരുന്നു. പ്രബുദ്ധ മലയാളി പഴയ മണ്‍കലം കൊണ്ട് വാറ്റുന്നതിന്റെ ഒരിഞ്ച് മുന്നോട്ട് പോയിട്ടില്ല. ഇന്റര്‍നെറ്റിന്റെ ഈ കാലത്തും ഇജ്ജാതി ലാട വൈദ്യന്മാര്‍ ചികില്‌സിക്കുന്നതിന്റെ കാരണം ഇതാണ്. ബ്രൂവിങ്, ഡിസ്റ്റിലിങ് ഒക്കെ മാത്‌സ്, അല്പം ഫിസികിസ്, നല്ലപോലെ കെമിസ്ട്രി ഒപ്പം കോമണ്‍സെന്‍സ്, പാഷന്‍ ഇത്രയും ആവശ്യമുള്ള പരിപാടി ആണ്. എന്ന് വെച്ചാല്‍ മുസലി കഴിച്ചു ഉദ്ധാരണം ഉണ്ടാക്കുന്നതും ട്രീറ്റ്‌മെന്റ് ചെയ്യുന്നതും പോലെയുള്ള വെത്യാസം ഉണ്ടെന്നു സാരം.. ആളുകളെ പൊട്ടന്മാരാക്കാനുള്ള സ്വാതന്ത്ര്യം എല്ലാവര്‍ക്കും ഉണ്ട്, പ്രബുദ്ധര്‍ പൊട്ടന്‍ ആണെന്ന തിരിച്ചറിവ് കോമഡിയാണ്.

ദീപക് രാജ്

https://www.facebook.com/deepaklalu

Comments are closed.