head2
head1
head 3

മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതകഥ പ്രമേയമാക്കുന്ന സിനിമ ‘മേജര്‍’, ട്രെയിലര്‍ പുറത്ത്

മുംബൈ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച മലയാളിയായ മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതകഥ പറയുന്ന ‘മേജറി’ന്റെ ട്രെയിലര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. അദിവ് ശേഷ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം ശശി കിരണ്‍ ടിക്കയാണ് സംവിധാനം ചെയ്തിരിക്കുന്നത്.

പൃഥ്വിരാജാണ് ചിത്രത്തിന്റെ മലയാളം ട്രെയിലര്‍ പുറത്തുവിട്ടത്. മേജര്‍ ട്രെയിലര്‍ പുറത്തുവിടുന്നതില്‍ അഭിമാനിക്കുന്നുവെന്നും ചിത്രത്തിന്റെ എല്ലാ അം?ഗങ്ങള്‍ക്കും ആശംസകള്‍ അറിയിക്കുന്നതായും പൃഥ്വിരാജ് ഫേസ്ബുക്കില്‍ എഴുതി. ജൂണ്‍ 3ന് ചിത്രം തീയേറ്ററുകളില്‍ റിലീസ് ചെയ്യും.

2008ലെ മുംബൈ ഭീകരാക്രമണത്തിനിടെ 14 പൗരന്‍മാരെ രക്ഷിച്ച എന്‍എസ്ജി കമാന്‍ഡോയാണ് മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്‍. പരിക്കു പറ്റിയ സൈനികനെ രക്ഷിക്കുന്നതിനിടെയായിരുന്ന് സന്ദീപ് ഉണ്ണികൃഷ്ണന്‍ വെടിയേറ്റ് മരിച്ചത്.

Comments are closed.