head 3
head2
head1

യൂറോപ്പിലെ എട്ട് കോവിഡ് ബാധിതരില്‍ ഒരാള്‍ക്ക് ലോംഗ് കോവിഡെന്ന് പഠനം

മാഡ്രിഡ് : യൂറോപ്പിലെ എട്ട് കോവിഡ് ബാധിതരില്‍ ഒരാള്‍ക്ക് ലോംഗ് കോവിഡിന് സാധ്യതയുണ്ടെന്ന് പുതിയ ഡച്ച് പഠനം സൂചിപ്പിക്കുന്നു.

ഇടയ്ക്കിടെയുള്ള നെഞ്ചുവേദന, ശ്വസന പ്രശ്നങ്ങള്‍, ശ്വസിക്കുമ്പോള്‍ വേദന, മസില്‍ പെയിന്‍, രുചിയും മണവും നഷ്ടപ്പെടല്‍, കൈകാലുകള്‍ക്ക് കഴപ്പ്, തൊണ്ടയില്‍ അസ്വസ്ഥത, ചൂടും തണുപ്പും അനുഭവപ്പെടുക, വല്ലാത്ത ക്ഷീണം തുടങ്ങിയവയൊക്കെയാണ് ലോംഗ് കോവിഡിന്റെ പൊതു ലക്ഷണങ്ങളെന്ന് ഗവേഷണം പറയുന്നു. ഇവയിലേതെങ്കിലും ഒരു അസ്വസ്ഥതയെങ്കിലും തുടര്‍ച്ചയായി അലട്ടുന്നുണ്ടെങ്കില്‍ ലോംഗ് കോവിഡ് സംശയിക്കാമെന്ന് ലാന്‍സെറ്റ് പഠനം പറയുന്നു.

76,000ത്തിലധികം ആളുകളില്‍ നടത്തിയ ഗവേണത്തില്‍ ഇവരില്‍ 20ല്‍ ഒരാള്‍ക്ക് കോവിഡ് കണ്ടെത്തി.

കോവിഡ് ബാധിച്ച മുതിര്‍ന്നവരില്‍, 21.4 ശതമാനം പേര്‍ക്ക് മൂന്ന് മുതല്‍ അഞ്ച് മാസത്തിന് ശേഷമാണ് രോഗലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയതെന്ന് ഗവേഷകര്‍ കണ്ടെത്തി. ലോംഗ് കോവിഡ് ബാധിച്ചവരില്‍ 12.7 ശതമാനം പേര്‍ക്കും രോഗലക്ഷണങ്ങള്‍ അനുഭവപ്പെട്ടുവെന്നും പഠനം പറയുന്നു. വാക്‌സിനേഷന്‍ വ്യാപകമായതും ഒമിക്രോണിന്റെ വരവും മൂലം ലോംഗ് കോവിഡ് കേസുകളില്‍ കുറവുണ്ടായെന്നും പഠനം പറയുന്നു.

Comments are closed.