head2
head1
head 3

ഉക്രൈന്‍ അഭയാര്‍ഥികളെ ഹൃദയത്തോട് ചേര്‍ത്തു പിടിച്ച് ഡാനിഷ് ജനത

അഭയാര്‍ത്ഥി പ്രതിസന്ധിയെ മറികടക്കാനുള്ള ഒരുക്കങ്ങളുമായി ഡെന്മാര്‍ക്കിലെ പ്രാദേശിക ഭരണകൂടങ്ങള്‍. ക്രമീകരണങ്ങള്‍ നടക്കുന്നതിനോടൊപ്പം, അഭയാര്‍ത്ഥികളെ സ്വന്തം വീടുകളില്‍ പാര്‍പ്പിക്കാന്‍ ഒരുക്കമുള്ളവര്‍ക്ക് ബന്ധപ്പെടാനുള്ള വിവരങ്ങളും മുനിസിപ്പാലിറ്റികള്‍ നല്‍കിയിട്ടുണ്ട്. ഫെബ്രുവരി 26ന് അധിനിവേശം ആരംഭിച്ചതിന് തൊട്ടുപിന്നാലെ, എത്രത്തോളം അഭയാര്‍ത്ഥികളെ സ്വീകരിക്കാന്‍ കഴിയുമെന്ന വിവരമറിയിക്കാന്‍ ഡാനിഷ് ഇമിഗ്രിഷന്‍ കമ്മീഷന്‍ രാജ്യത്തെ 98 നഗരസഭകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

നിലവിലെ നിയമപ്രകാരം ഉക്രേനിയന്‍ പൗരന്മാര്‍ക്ക് വിസയില്ലാതെ 90 ദിവസം ഡെന്മാര്‍ക്കില്‍ താമസിക്കാന്‍ കഴിയും. കുടിയൊഴിപ്പിക്കപ്പെട്ടവര്‍ക്കുള്ള പ്രത്യേക നിയമം പ്രാബല്യത്തില്‍ വന്നാല്‍ താമസ, വര്‍ക്ക് പെര്‍മിറ്റ് നിയമങ്ങളും മാറിയേക്കും.

പ്രാദേശിക അധികാരികളെ ബന്ധപ്പെടാനുള്ള ഫോണ്‍ നമ്പറുകളും, ഇമെയില്‍ ഐഡികളും നല്‍കിയിട്ടുണ്ട്.

ജര്‍മന്‍ അതിര്‍ത്തിയിലുള്ള ആബന്റ മുന്‍സിപ്പാലിറ്റി നേരത്തെ തന്നെ അഭയാര്‍ത്ഥികള്‍ക്ക് തുറന്നുകൊടുത്തിട്ടുണ്ട്.

‘ഈ അടിയന്തിര സാഹചര്യത്തില്‍ എല്ലാവരുടെയും സഹായങ്ങള്‍ ആവശ്യമാണ്. ശരിയാവിധത്തില്‍ എല്ലാം ചെയ്യാനുള്ള ശ്രമത്തിലാണ് ഞങ്ങള്‍’ നഗരസഭ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

കോപ്പന്‍ഹെഗന്‍ മുന്‍സിപ്പാലിറ്റി ഇത്തരം സര്‍വീസുകള്‍ക്കായി വെബ്സൈറ്റില്‍ ഒരു പേജ് ഒരുക്കിയിട്ടുണ്ട്.

ഡാനിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/FyTmDIgHdhJ9X8pXzh2PMv

Comments are closed.