head2
head 3
head1

സ്വകാര്യതയില്ല… ആപ്പിളിന്റെ സിരിയ്‌ക്കെതിരെ യുഎസ് കോടതിയില്‍ കേസ്

വാഷിംഗ്ടണ്‍ : ആപ്പിളിന്റെ സിരി വോയ്സ് അസിസ്റ്റന്റ് ഉപയോക്താക്കളുടെ സ്വകാര്യത ലംഘിക്കുന്നുവെന്ന പരാതിയില്‍ ‘സിരി’ക്കെതിരെ യുഎസ് കോടതിയില്‍ കേസ്. ഉപയോക്താക്കള്‍ ബട്ടണ്‍ അമര്‍ത്തിയില്ലെങ്കിലും പ്രീ-സെറ്റ് വോയ്സ് കമാന്‍ഡ് ഉപയോഗിച്ചില്ലെങ്കിലും വോയ്‌സ് അസിസ്റ്റന്റ് ശ്രദ്ധിക്കുന്നുവെന്നതാണ് പൊതുവായ പരാതി. എല്ലാത്തരം ഉച്ചാരണങ്ങള്‍ക്കും കമ്പനിയുടെ ഡാറ്റാബേസുകളില്‍ പിടിച്ചെടുക്കുന്നതിനും ഇത് കാരണമാകുന്നു. ആമസോണിന്റെ അലക്‌സയിലും ഗൂഗിള്‍ അസിസ്റ്റന്റിലും സമാനമായ പരാതികളുയര്‍ന്നിട്ടുണ്ട്.

യാദൃശ്ചികമായ ആക്റ്റിവേഷനുകളിലൂടെയാണ് ഉപയോക്താക്കളുടെ സ്വകാര്യത ലംഘിക്കപ്പെടുന്നതെന്ന വാദികളുടെ ആരോപണം നിലനില്‍ക്കുന്നതാണെന്നാണ് ഓക്ക്ലാന്‍ഡ് ജില്ലാ ജഡ്ജി ജെഫ്രി വൈറ്റ് വിധിച്ചത്.

എന്നാല്‍, ഇക്കാരണത്താല്‍ ഉപയോക്താക്കള്‍ക്ക് സാമ്പത്തിക ദോഷങ്ങളൊന്നും സംഭവിച്ചതായി പരാതിയില്ലെന്നും ജഡ്ജി ചൂണ്ടിക്കാട്ടി. ആപ്പിള്‍ വഞ്ചനാപരമായി വോയ്സ് അസിസ്റ്റന്റിനെ വിപണനം ചെയ്തുവെന്നതാണ് പരാതിയെന്നും ജഡ്ജി പറഞ്ഞു.

യുഎസ് ഫെഡറല്‍ ജഡ്ജിയാണ് ആപ്പിളിനെതിരായ കേസ് അനുവദിച്ചത്. എന്നാല്‍ കാലിഫോര്‍ണിയയിലെ അണ്‍ഫെയര്‍ കോംപിറ്റീഷന്‍ നിയമ (യുസിഎല്‍) പ്രകാരമുള്ള പരാതി ജഡ്ജി തള്ളിക്കളഞ്ഞു.

സ്വകാര്യത ലംഘിച്ചെന്ന് അവകാശപ്പെട്ടവര്‍ അവരുടെ ആശയ വിനിമയം സിരി തടഞ്ഞുവെന്ന ആരോപണം ഉന്നയിച്ചില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഫെബ്രുവരിയില്‍ നല്‍കിയ ഇതു സംബന്ധിച്ച കേസ് ജഡ്ജി തള്ളിക്കളഞ്ഞിരുന്നു. പിന്നീട് കേസ് പുനപ്പരിശോധിക്കാന്‍ അവസരം നല്‍കുകയായിരുന്നു ജഡ്ജി. ഭേദഗതി ചെയ്ത പരാതിയിലാണ് സ്വകാര്യത ലംഘിക്കപ്പെട്ടുവെന്ന അവകാശവാദം കക്ഷികള്‍ ഉന്നയിച്ചത്.

Comments are closed.