head 3
head1
head2

ലാലു പ്രസാദ് യാദവ് അത്യാസന്ന നിലയില്‍

ആര്‍ജെഡി അധ്യക്ഷനും ബീഹാര്‍ മുന്‍ മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവിന്റെ ആരോഗ്യസ്ഥിതി ആരോഗ്യനില ഗുരുതരമായി തുടരുന്നതായി റിപോര്‍ട്ട്. പട്‌നയിലെ വീട്ടില്‍ വീണു വലതു തോളിന് പരിക്കേറ്റതിനെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

ആശുപത്രിയിലായി രണ്ടാം ദിവസവും ലാലു പ്രസാദിന് (74) കാര്യമായ ആരോഗ്യ പുരോഗതി ഉണ്ടായിട്ടില്ലെന്നാണ് വ്യക്തമാകുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ളവര്‍ ലാലു പ്രസാദിന്റെ ആരോഗ്യനില അന്വേഷിച്ചു. ”പ്രധാനമന്ത്രി ചൊവ്വാഴ്ച തേജസ്വി യാദവുമായി സംസാരിക്കുകയും ലാലു പ്രസദിന്റെ ആരോഗ്യത്തെക്കുറിച്ച് അന്വേഷിച്ചു. അദ്ദേഹം വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്ന് പ്രധാനമന്ത്രി ആശംസിച്ചു,” ചൊവ്വാഴ്ച ആര്‍ജെഡി വക്താവ് ചിതരഞ്ജന്‍ ഗഗന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

ബീഹാര്‍ മുന്‍ മുഖ്യമന്ത്രിയായിരുന്ന ലാലു പ്രസാദിനെ ഞായറാഴ്ച പട്‌നയിലെ വീടിന്റെ കോണിപ്പടിയില്‍ നിന്ന് താഴേക്ക് വീണതിനെ തുടര്‍ന്നാണ് നഗരത്തിലെ ആശുപത്രിയില്‍ എത്തിച്ചത്. ആശുപത്രിയിലെ ഐസിയുവില്‍ ചികിത്സയിലാണ് അദ്ദേഹം. തോളെല്ലിന് പരിക്കേറ്റതും വൃക്കസംബന്ധമായ പ്രശ്നങ്ങള്‍ ഉള്‍പ്പെടെയുള്ള മറ്റ് രോഗങ്ങളുമായി ബന്ധപ്പെട്ട നിരവധി രോഗലക്ഷണങ്ങളും ഉണ്ടെന്നാണ് ഡോക്ടര്‍ പറഞ്ഞത്. അതിവേഗം ലാലു പ്രസാദ് രോഗമുക്തി നേടി തിരിച്ചെത്തുമെന്നാണ് പ്രതീക്ഷ.

Comments are closed.