head1
head 3
head2

കിടിലന്‍ മേക്കോവറുമായി ആമിര്‍ ഖാന്‍; ‘ലാല്‍ സിംഗ് ഛദ്ദ’യുടെ ട്രെയിലര്‍ കാണാം

ആരാധകരെ ഞെട്ടിച്ച് പുതിയ ചിത്രത്തില്‍ കിടിലന്‍ മേക്കോവറുമായി ആമിര്‍ ഖാന്‍. വിഖ്യാത ടോം ഹാങ്ക്സ് ചിത്രം ‘ഫോറസ്റ്റ് ഗംപി’ന്റെ റീമേക്ക് ‘ ലാല്‍ സിംഗ് ഛദ്ദ’യുടെ ട്രെയിലറിലാണ് ഇരുപതുകാരനായും നാല്‍പതുകാരനായും ആമിര്‍ ചിത്രത്തിലെത്തുന്നത്. ആമിര്‍ ഖാന്‍, കരീന കപൂര്‍ ഖാന്‍, മോന സിങ്, നാഗ ചൈതന്യ എന്നിവര്‍ പ്രധാനവേഷത്തിലെത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ അദ്വൈത് ചന്ദന്‍ ആണ്.

ആമിര്‍ ഖാന്‍ തന്നെയാണ് ചിത്രം നിര്‍മിക്കുന്നത്. വൈക്കം 18 സ്റ്റുഡിയോസ് എന്ന ബാനറും നിര്‍മാണത്തില്‍ പങ്കാളിയാകുന്നു. ഓഗസ്റ്റ് 11 ന് ചിത്രം തിയറ്ററുകളിലെത്തും.

ചിത്രത്തില്‍ കരീന കപൂറാണ് നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അതുല്‍ കുല്‍ക്കര്‍ണിയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഹേമന്തി സര്‍ക്കാറാണ് ചിത്രത്തിന്റെ ചിത്ര സംയോജനം നിര്‍വഹിക്കുന്നത്. ഇന്ത്യയില്‍ ദില്ലി, രാജസ്ഥാന്‍, ചണ്ഡിഗഡ്, അമൃത്സര്‍, കൊല്‍ക്കത്ത എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം.

Comments are closed.