head 3
head2
head1

‘അറിയിപ്പ്’ ; ഓട്ടോറിക്ഷ ഡ്രൈവറായി കുഞ്ചാക്കോ ബോബന്‍

കൊച്ചി : ഓട്ടോറിക്ഷ ഓടിക്കുന്ന നടന്‍ കുഞ്ചാക്കോ ബോബന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നു. മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ‘അറിയിപ്പ്’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടയിലാണ് ഇലക്ട്രിക് ഓട്ടോറിക്ഷ ഓടിക്കുന്നതിന്റെ വീഡിയോ കുഞ്ചാക്കോ ബോബന്‍ പങ്കുവെച്ചത്.

‘നോയിഡ ടു വൈറ്റില’ എന്നാണ് ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പങ്കുവെച്ച് കുഞ്ചാക്കോ ബോബന്‍ കുറിച്ചത്. ‘വൈറ്റില വൈറ്റില’ എന്ന് വിളിച്ചു പറയുന്നതും കുഞ്ചാക്കോ ബോബന്‍ ഇലക്ട്രിക് ഓട്ടോറിക്ഷ ഓടിക്കുന്നതിന്റെ വീഡിയോയില്‍ കേള്‍ക്കാം. നോയിഡയിലാണ് അറിയിപ്പിന്റെ ഷൂട്ടിംഗ് നടന്നിരുന്നത്.

‘ടേക്ക് ഓഫ്’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം കുഞ്ചാക്കോ ബോബനും മഹേഷ് നാരായണനും ഒന്നിക്കുന്ന ചിത്രമാണ് ‘അറിയിപ്പ്’. ഷെബിന്‍ ബെക്കറാണ് സിനിമയുടെ നിര്‍മ്മാണം. സനു വര്‍ഗീസ് ഛായാഗ്രഹണം. അതേസമയം, ഭീമന്റെ വഴിയാണ് കുഞ്ചാക്കോ ബോബന്റെതായി അവസാനം തിയേറ്ററുകളില്‍ എത്തിയ ചിത്രം.

Comments are closed.