head1
head 3
head2

സസ്‌പെന്‍സ് നിറച്ച് ‘കൊച്ചാള്‍’ ട്രെയിലര്‍

കൃഷ്ണ ശങ്കര്‍ നായകനാകുന്ന പുതിയ സിനിമയാണ് ‘കൊച്ചാള്‍’. പൊലീസില്‍ ചേരണം എന്ന് ആഗ്രഹിക്കുന്ന ഒരു ചെറുപ്പക്കാരനായിട്ടാണ് കൃഷ്ണ ശങ്കര്‍ ചിത്രത്തില്‍ വേഷമിടുന്നത്. ഉയരം കുറഞ്ഞതിനാല്‍ ടെസ്റ്റുകളില്‍ പരാജിതനാകുകയാണ്.കക്ഷി എന്നാല്‍ ഒരിക്കല്‍ ഇദ്ധേഹത്തിന് പൊലീസില്‍ ചേരാന്‍ കഴിഞ്ഞു. എങ്ങനെയാണ് കൃഷ്ണ ശങ്കര്‍ അവതരിപ്പിക്കുന്ന കഥാപാത്രം പൊലീസില്‍ ചേരുന്നത് എന്നത് സസ്പന്‍സാണ്. തുടര്‍ന്നുള്ള സംഭവങ്ങളാണ് ‘കൊച്ചാള്‍’ സിനിമ പറയുന്നത്.

ശ്യാം മോഹന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. കഥ, തിരക്കഥ, സംഭാഷണം- മിഥുന്‍ പി മദനന്‍,

മിസ് കേരള സെമി ഫൈനലിസ്റ്റായ ചൈതന്യയാണ് നായിക.വിജയരാഘവന്‍, മുരളിഗോപി, ഇന്ദ്രന്‍സ്, രണ്‍ജിപണിക്കര്‍, കൊച്ചുപ്രേമന്‍, ഷറഫുദ്ദീന്‍, ഷൈന്‍ ടോം ചാക്കോ, ചെമ്പില്‍ അശോകന്‍, മേഘനാഥന്‍ എന്നിവരും പ്രധാനവേഷത്തിലെത്തുന്നു.

Comments are closed.