head2
head 3
head1

ചിരിവിരുന്നുമായി ദിലീപ് – നാദിര്‍ഷാ ചിത്രം ‘കേശു ഈ വീടിന്റെ നാഥന്‍’; ട്രെയിലര്‍ പുറത്തിറങ്ങി

ദിലീപ് – നാദിര്‍ഷാ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ‘കേശു ഈ വീടിന്റെ നാഥന്‍’ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. മമ്മൂട്ടി, മോഹന്‍ലാല്‍, ജയറാം, സുരേഷ് ഗോപി എന്നിവരുടെ ഫേസ്ബുക്ക് പേജ് വഴിയാണ് ട്രെയിലര്‍ പ്രേക്ഷകരിലേക്ക് എത്തിയത്. ദിലീപും നാദിര്‍ഷായും ഒന്നിക്കുമ്പോള്‍ ചിരിയുടെ മാലപ്പടക്കമാവും പ്രേക്ഷകരിലേക്ക് എത്തുകയെന്ന് ഉറപ്പാണ്. അതിനെ ഊട്ടിയുറപ്പിക്കുന്ന രംഗങ്ങളാണ് ട്രെയിലറില്‍ ഉടനീളം കാണാന്‍ സാധിക്കുന്നതും .

കനകം- കാമിനി- കലഹം എന്ന ചിത്രത്തിന് ശേഷം ഡിസ്‌നി പ്ലസ് ഹോട്സ്റ്റാര്‍ വഴി റിലീസ് ആകുന്ന രണ്ടാമത്തെ മലയാള ചിത്രം കൂടിയാണ് ‘കേശു ഈ വീടിന്റെ നാഥന്‍’. കുടുംബ പ്രേക്ഷരെ ചിരി സദസ്സിലേക്ക് തിരികെയെത്തിക്കുന്ന ദിലീപ് ചിത്രമായിരിക്കും കേശു ഈ വീടിന്റെ നാഥന്‍ എന്ന് അടിവരയിടുന്നതാണ് ട്രെയിലറും ഇതുവരെ പുറത്തു വന്ന ഗാനങ്ങളും. ഡിസംബര്‍ 31ന് ചിത്രം റിലീസ് ചെയ്യും.

സജീവ് പാഴൂരിന്റെ തിരക്കഥയില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ ദിലീപ്- ഉര്‍വശി ജോഡി ആദ്യമായി ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഉണ്ട്. കലാഭവന്‍ ഷാജോണ്‍, കോട്ടയം നസീര്‍ ,ഹരിശ്രീ അശോകന്‍, ഹരീഷ് കണാരന്‍, ജാഫര്‍ ഇടുക്കി, സ്വാസിക, നസ്ലിന്‍, അനുശ്രീ, വൈഷ്ണവി, ബിനു അടിമാലി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാ പാത്രങ്ങളെ അവതരിപ്പിക്കുന്നത്. നാദിര്‍ഷാ തന്നയാണ് ചിത്രത്തിന്റെ സംഗീത സംവിധാനവും നിര്‍വഹിക്കുന്നത്.

Comments are closed.