head 3
head1
head2

കേരള യൂറോപ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന് തുടക്കമായി, ലോഗോ പ്രകാശനം ചെയ്തു

റോം : യൂറോപ്പിലെ എട്ട് രാജ്യങ്ങളില്‍ നിന്നുള്ള മലയാളി ഫുട്ബോള്‍ കൂട്ടായ്മകള്‍ ഒത്തു ചേര്‍ന്ന് കേരള യൂറോപ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ (KEFF) എന്ന പേരില്‍ പ്രവാസി ഫുട്‌ബോള്‍ സൗഹൃദ കൂട്ടായ്മയ്ക്ക് രൂപം കൊടുത്തു. കേരളാ സ്‌പോര്‍ട്‌സ്‌കാര്യ മന്ത്രി വി അബ്ദുറഹിമാന്‍, കെഫിന്റെ ഔദ്യോഗിക ലോഗോ പ്രകാശനം ചെയ്തു. കേരള സെവന്‍സ് ഫുട്‌ബോള്‍ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി സൂപ്പര്‍ അഷ്റഫ് ബാവയും കൂട്ടായ്മയ്ക്ക് ആശംസകള്‍ അറിയിച്ചു .

ഇറ്റലി, ഫ്രാന്‍സ്, ജര്‍മ്മനി, മാള്‍ട്ട, നെതര്‍ലാന്‍ഡ്സ്, പോളണ്ട്, ചെക്ക് റിപ്പബ്ലിക്ക് എന്നിവ ഉള്‍പ്പെടെ ഫുട്‌ബോളിന്റെ ഈറ്റില്ലമായ 8 യൂറോപ്യന്‍ രാജ്യങ്ങളിലെ മലയാളി ഫുട്‌ബോള്‍ കൂട്ടായ്മകള്‍ ഒത്തുചേര്‍ന്നു കേരള ഫുട്‌ബോളിന്റെ ഉന്നമനത്തിനും യൂറോപ്യന്‍ മലയാളി ഫുട്‌ബോള്‍ പ്രതിഭകളുടെ ഉന്നമനത്തിനും സര്‍വോപരി പ്രവാസി ഫുട്‌ബോള്‍ സൗഹൃദ കൂട്ടായ്മയും മുന്‍ നിര്‍ത്തി രൂപീകരിച്ച ആദ്യ സംഘടനയാണ് KEFF.

കേരള ഭാവി തലമുറയിലെ ഫുട്‌ബോള്‍ പ്രതിഭകളുടെ സ്വപ്നങ്ങള്‍ക്കു യൂറോപ്യന്‍ ഫുട്‌ബോളിലേക്ക് ഒരു പടിവാതില്‍, യൂറോപ്പിലെ പ്രവാസി മലയാളി ഫുട്‌ബോള്‍ ക്ലബ്ബുകള്‍ വഴി യൂറോപ്പിലെ എല്ലാ മലയാളി ഫുട്‌ബോള്‍ ക്ലബ്ബുകളുമായി മത്സരിക്കുവാന്‍ ഉള്ള അവസരം. സര്‍വോപരി സ്‌പോര്‍ട്‌സിനും ഫുട്‌ബോളിനും പ്രാമുഖ്യം നല്‍കിയുള്ള ഈ സംഘടന നിലവില്‍ വരുന്നതോടെ കേരള യൂറോപ്യന്‍ ഫുട്‌ബോളിനു ഒരു പുതിയ മാനം കൈവരുമെന്ന പ്രതീക്ഷയിലാണ് ഇതിന്റെ അണിയറ പ്രവര്‍ത്തകര്‍.

സാങ്കേതികമായി ലോകനിലവാരത്തില്‍ ഏറ്റവും ഉയര്‍ന്നു നില്‍ക്കുന്ന യൂറോപ്യന്‍ ഫുട്‌ബോളിലേക്ക് കൊച്ചു കേരളത്തിലെ ഫുട്‌ബോള്‍ പ്രതിഭകള്‍ക്കുള്ള ഒരു പാടിവാതില്‍ ഈ സംഘടന തുറന്നിടും എന്ന ശുഭപ്രതീക്ഷയിലാണ് അണിയറക്കാര്‍ എന്ന് പ്രസിഡന്റ് മുഹമ്മദ് അബീര്‍ പറയുന്നു.

നിലവില്‍ 13 അംഗങ്ങള്‍ ആണ് കെഫിന്റെ എക്‌സിക്യൂട്ടീവ് കമ്മറ്റിയില്‍ ഉള്ളത്. പ്രസിഡണ്ട് : മുഹമ്മദ് അബീര്‍ (ഇറ്റലി), സീനിയര്‍ വൈസ് പ്രസിഡണ്ട് : അലന്‍ ജോയ് (ജര്‍മ്മനി), വൈസ് പ്രസിഡന്റ് : കിരണ്‍ മേനാമഠത്തില്‍ (ഫ്രാന്‍സ്), ജനറല്‍ സെക്രട്ടറി : വിബിന്‍ സേവ്യര്‍ (മാള്‍ട്ട), സെക്രട്ടറി : ജോസ് പോള്‍ (ഇറ്റലി), ഡിസിപ്ലിനറി & അഡൈ്വസറി അഭിലാഷ് പുരയില്‍ (നെതര്‍ലന്‍ഡ്സ്), ആല്‍വിന്‍ ബാബു (മാള്‍ട്ട), ട്രഷറര്‍ എഡ്വിന്‍ ആലപ്പാട്ട് (ഇറ്റലി), എക്‌സിക്യൂട്ടീവ് മെംബേര്‍സ് – കലേഷ് ഗോപി (മാള്‍ട്ട) ഡിജോ വിന്‍സെന്റ് (ചെക്ക് റിപ്പബ്ലിക്ക്), കിരണ്‍ ജോര്‍ജ് (ഇറ്റലി), ലിബിന്‍ ബേബി (ഇറ്റലി), വിഷ്ണു പ്രസാദ് (പോളണ്ട്).

Comments are closed.