head 3
head1
head2

കവി അനില്‍ പനച്ചുരാന്‍ സ്മരണയില്‍ ‘കാവ്യ സംഗമം’ 18ന്

കോഴിക്കോട്: കേരള കോണ്‍ഗ്രസ് (എം) സംസ്‌കാരവേദിയുടെ ആഭിമുഖ്യത്തില്‍ പ്രശസ്ത കവി അനില്‍ പനച്ചുരാന്‍ സ്മരണാഞ്ജലിയോടനുബന്ധിച്ച് ജനുവരി 18 ചൊവ്വ വൈകിട്ടു 7 മണി മുതല്‍ ഓണ്‍ലൈന്‍ ആയി ‘കാവ്യ സംഗമം’ നടത്തുന്നു.

സംഗമം പ്രമോദ് നാരായണന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്യും. വേദി പ്രസിഡന്റ് ഡോ. വര്‍ഗീസ് പേരയില്‍ അധ്യക്ഷത വഹിക്കും. പ്രശസ്ത കവി ഗിരീഷ് പുലിയൂര്‍ മുഖ്യ പ്രഭാഷണം നടത്തും.

ഡോ. പഴകുളം സുഭാഷ്, ഡോ. മണക്കാല ഗോപാലകൃഷ്ണന്‍, പ്രവീണ്‍ ഇറവങ്കര, ഡോ. എ കെ അപ്പുക്കുട്ടന്‍, ഡോ. സുമ സിറിയക്ക്, ആലിസ് ടീച്ചര്‍, നിര്‍മ്മല ടീച്ചര്‍, ഗീത വിജയന്‍, സുധാമണി ടീച്ചര്‍, വടയക്കണ്ടി നാരായണന്‍, സതീഷ് നായര്‍, ബഷീര്‍ വടകര, ഡോ. ഗിഫ്റ്റി എല്‍സ വര്‍ഗീസ്, നൗഷാദ് കോഴിക്കോട്, ജിജോയ് ജോര്‍ജ്, മിലിന്‍ഡ് തോമസ്, തോമസ് കാവാലം, ബാബു ടി ജോണ്‍, അഡ്വ. മനോജ് മാത്യു എന്നിവര്‍ കവിതകള്‍ ആലപിക്കുകയും അനുസ്മരണ പ്രസംഗങ്ങള്‍ നടത്തുകയും ചെയ്യുമെന്ന് കണ്‍വീനര്‍ രാജു കുന്നക്കാട് അറിയിച്ചു.

Comments are closed.