head2
head 3
head1

‘കോന്‍ പ്രവീണ്‍ താംബേ’ ഏപ്രില്‍ 1 ന് ഹോട്സ്റ്റാറില്‍; ട്രെയ്‌ലര്‍ പുറത്ത്

റോം: നാല്‍പ്പത്തി ഒന്നാം വയസ്സില്‍ ഐ.പി.എല്‍ അരങ്ങേറ്റം കുറിച്ച ക്രിക്കറ്റ് താരം പ്രവീണ്‍ താംബേയുടെ ജീവിത കഥ പറയുന്ന കോന്‍ പ്രവീണ്‍ താംബേ എന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. ചിത്രം ഏപ്രില്‍ 1 ന് ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ പ്രേക്ഷകരിലേക്കെത്തും.

ഐ.പിഎല്ലില്‍ അരങ്ങേറ്റം കുറിച്ച ഏറ്റവും പ്രായം കൂടിയ താരമായ പ്രവീണ്‍ താംബേയെ വെള്ളിത്തിരയില്‍ അവതരിപ്പിച്ചിരിക്കുന്നത് പ്രശസ്ത നടനായ ശ്രേയസ് തല്‍പഡേയാണ്. Kiran Yadnyopavit രചന നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ജയപ്രദ് ദേശായി ആണ്. ഹിന്ദി, തമിഴ്, തെലുങ്ക് എന്നീ മൂന്ന് ഭാഷകളിലായാണ് ചിത്രം റിലീസ് ചെയ്യുക.

Comments are closed.