head2
head1
head 3

കശ്മീര്‍ വിഷയം: ഇന്ത്യന്‍ നിലപാടിനെതിരെ ഇറ്റലിയില്‍ പാക് അനുകൂലികളുടെ പ്രകടനം

റോം: കശ്മീര്‍ വിഷയത്തിലെ ഇന്ത്യന്‍ നിലപാടുകള്‍ക്കെതിരെ ഇറ്റലിയില്‍ പ്രതിഷേധവുമായി പാക് അനുകൂലികള്‍. Tehreek-e-Kashmir (TeK) സംഘടനയുടെ യൂറോപ്യന്‍ ചാപ്റ്ററിന്റെ നേതൃത്വത്തിലാണ് ഇന്ത്യക്കെതിരായ പ്രതിഷേധ റാലി നടന്നത്. പാകിസ്ഥാന്റെ കാശ്മീര്‍ ഐക്യദാര്‍ഡ്യ ദിനത്തോടനുബന്ധിച്ച് ഇററലിയിലെ BRESCIA യിലായിരുന്നു പ്രകടനം.

ബ്രിട്ടീഷ് പാര്‍ലിമെന്റ് അംഗവും, പാക് വംശജയുമായ യാസ്മിന്‍ ഖുറേഷി, തുര്‍ക്കിഷ് എഴുത്തുകാരനായ Turgay Evren എന്നിവരും, വിവിധ യൂറോപ്യന്‍ രാജ്യങ്ങളിലെ TeK പ്രസിഡന്റുമാരും റാലിയില്‍ പങ്കെടുത്തിരുന്നു.

നരേന്ദ്ര മോഡി സര്‍ക്കാരിനെ വിമര്‍ശിച്ചുകൊണ്ടായിരുന്നു യാസ്മിന്‍ ഖുറേഷിയുടെ റാലിയിലെ പ്രസംഗം. മോഡി സര്‍ക്കാര്‍ കശ്മീരിലെ ജനങ്ങളെ ക്രൂരമായി അടിച്ചമര്‍ത്തലുകള്‍ നടത്തുകയാണെന്ന തരത്തിലുള്ള ആരോപണങ്ങള്‍ യാസ്മിന്‍ ഉന്നയിച്ചു. ഇന്ത്യാ വിരുദ്ധ നിലപാടുകള്‍ പ്രകടമാക്കിക്കൊണ്ടായിരുന്നു റാലിയില്‍ പങ്കെടുത്ത മറ്റു നേതാക്കളും പ്രസംഗിച്ചത്.

Comments are closed.