head2
head1
head 3

കാസര്‍കോട്ട് മന്ത്രി ദേവര്‍കോവില്‍ ദേശീയ പതാക ഉയര്‍ത്തിയത് തലകീഴായി

റിപ്പബ്ലിക് ദിനാഘോഷത്തില്‍ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ കാസര്‍കോട് പതാക ഉയര്‍ത്തിയത് തലകീഴായി. മന്ത്രിയും മറ്റ് ഉന്നത ഉദ്യോഗസ്ഥരും പതാക ഉയര്‍ത്തി സല്യൂട്ട് ചെയ്ത ശേഷമാണ് അബദ്ധം മനസിലാക്കിയത്. മാധ്യമപ്രവര്‍ത്തകരാണ് പതാക തലകീഴായത് ചൂണ്ടിക്കാട്ടിയത്. തെറ്റ് തിരിച്ചറിഞ്ഞ ഉടനെ പതാക താഴ്ത്തി ശരിയായ രീതിയില്‍ ഉയര്‍ത്തുകയായിരുന്നു.

മന്ത്രി ദേവര്‍കോവിലിന് പുറമേ എ.ഡി.എം, ജില്ലാ പോലീസ് മേധാവി തുടങ്ങിയ ജില്ലയിലെ ഉന്നത ഉദ്യോഗസ്ഥരും ചടങ്ങിലുണ്ടായിരുന്നു. അവധിയിലായതിനാല്‍ ജില്ലാ കളക്ടര്‍ റിപ്പബ്ലിക് ദിനാഘോഷത്തില്‍ പങ്കെടുത്തിരുന്നില്ല. സംഭവത്തിനു പിന്നാലെ മന്ത്രി ജില്ലാ പൊലീസ് മേധാവിയെയും എഡിഎമ്മിനെയും വിളിപ്പിച്ചു. സംഭവത്തില്‍ എഡിഎം അന്വേഷണത്തിന് ഉത്തരവിട്ടു.

Comments are closed.