head1
head 3
head2

സൗബിന്‍ കേന്ദ്ര കഥാപാത്രമാകുന്ന ‘കള്ളന്‍ ഡിസൂസ’യിലെ വീഡിയോ ഗാനം പുറത്ത്

സൗബിന്‍ ഷാഹിര്‍ കേന്ദ്ര കഥാപാത്രമാകുന്ന ‘കള്ളന്‍ ഡിസൂസ’യിലെ വീഡിയോ ഗാനം പുറത്തിറങ്ങി. ‘കിത്താബാ..’ എന്ന് തുടങ്ങുന്ന ഗാനം തകര ബാന്‍ഡിന്റെ ലീഡ് സിംഗറായ ജെയിംസ് തകരയാണ് ആലപിച്ചിരിക്കുന്നത്. ജെയിംസിന്റെ വേറിട്ട ആലാപന ശൈലി കൊണ്ട് ഗാനം ഇതിനോടകം തന്നെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റി.

സൗബിന്‍ ശാഹിറും, ഹരീഷ് കണാരനുമാണ് ഗാനരംഗത്തു കൂടുതലും പ്രത്യക്ഷപ്പെടുന്നത്. ബി.കെ ഹരിനാരായണന്റെ വരികള്‍ക്ക് ഈണം പകര്‍ന്നിരിക്കുന്നത് ലിയോ ടോം ആണ്. സൗബിനെ പ്രധാന കഥാപാത്രമാക്കി നവാഗതനായ ജിത്തു കെ. ജയന്‍ സംവിധാനം നിര്‍വ്വഹിക്കുന്ന വ്യത്യസ്തമായ ചിത്രമാണ് ‘കള്ളന്‍ ഡിസൂസ’.

ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തിയ ചിത്രം ‘ചാര്‍ളി’യിലെ ഒരു കഥാപാത്രമായിരുന്നു സൗബിന്‍ ഷാഹിര്‍ അവതരിപ്പിച്ച സുനിക്കുട്ടന്‍ കള്ളന്‍ ഡിസൂസ. ചിത്രം പുറത്തിറങ്ങി ആറ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കള്ളന്‍ ഡിസൂസ ടൈറ്റില്‍ കഥാപാത്രമാകുന്ന ചിത്രം റിലീസിന് ഒരുങ്ങുന്നത്.

റംഷി അഹമ്മദ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ റംഷി അഹമ്മദ് ആണ് സിനിമ നിര്‍മ്മിക്കുന്നത്. ചിത്രത്തില്‍ സൗബിന്‍ ഷാഹിറിനെ കൂടാതെ ദിലീഷ് പോത്തന്‍, സുരഭി ലക്ഷ്മി, ഹരീഷ് കണാരന്‍, വിജയ രാഘവന്‍, ശ്രീജിത്ത് രവി, സന്തോഷ് കീഴാറ്റൂര്‍, ഡോ.റോയ് ഡേവിഡ്, പ്രേം കുമാര്‍, രമേശ് വര്‍മ്മ, വിനോദ് കോവൂര്‍, കൃഷ്ണ കുമാര്‍, അപര്‍ണ നായര്‍ എന്നിവരും അണിനിരക്കുന്നു.

അരുണ്‍ ചാലില്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ഈ ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത് സജീര്‍ ബാബയാണ്. സാന്ദ്ര തോമസ്, തോമസ് ജോസഫ് പട്ടത്താനം എന്നിവര്‍ സഹനിര്‍മ്മാതാക്കളാണ്. , എഡിറ്റര്‍: റിസാല്‍ ജൈനി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: എന്‍ എം ബാദുഷ.

Comments are closed.