head 3
head2
head1

കടുവാക്കുന്നേല്‍ കുറുവച്ചന്‍ നാളെ മുതല്‍ തീയറ്ററിലെത്തും

ജിനു വി എബ്രഹാം തിരക്കഥയെഴുതി ഷാജി കൈലാസ് സംവിധാനം ചെയ്ത മലയാള ചലച്ചിത്രമാണ് ‘കടുവ’. ജൂണ് 30ന് റിലീസ് ചെയ്യാനിരുന്ന ചിത്രം ജൂലൈ ഏഴിലേക്ക് മാറ്റുകയായിരുന്നു. പൃഥ്വിരാജ്, വിവേക് ഒബ്റോയ്, സംയുക്ത മേനോന്‍, വിധു വിശാല്‍, സീമ, സായികുമാര്‍, ജനാര്‍ദ്ദനന്‍, പ്രിയങ്ക നായര്‍, രാഹുല്‍ മാധവ്, സുദേവ് നായര്‍, ബൈജു സന്തോഷ്, കലാഭവന്‍ ഷാജോണ്‍, അലന്‍സിയര്‍ ലെയ് ലോപ്പസ്, സച്ചിന്‍ ഖേഡ് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. തൊണ്ണൂറുകളുടെ അവസാനത്തില്‍ മാടക്കായത്തെ ഒരു റബ്ബര്‍ തോട്ടക്കാരനായ യുവാവിന്റെ ജീവിതവും കേരള പൊലീസിലെ ഒരു ഉന്നത ഉദ്യോഗസ്ഥനുമായുള്ള വൈരാഗ്യവുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.

Comments are closed.