head2
head1
head 3

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്: പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടി ‘ജോജി’, ‘ചുരുളി’, ‘മിന്നല്‍ മുരളി’

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരത്തില്‍ ഏറ്റവുമധികം പുരസ്‌ക്കാരങ്ങള്‍ നേടിയത് ജോജി, മിന്നല്‍ മുരളി, ചുരുളി എന്നീ സിനിമകളാണ്.

ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത ‘ജോജി’ നാല് പുരസ്‌ക്കാരങ്ങളാണ് നേടിയത്. മികച്ച സംവിധായകന്‍, മികച്ച അവലംബിത തിരക്കഥ ശ്യാം പുഷ്‌ക്കരന്‍, മികച്ച സ്വഭാവ നടി- ഉണ്ണിമായ പ്രസാദ്, മികച്ച പശ്ചാത്തല സംഗീതം- ജസ്റ്റിന്‍ വര്‍ഗീസ് എന്നിവയാണ് ജോജി നേടിയ പുരസ്‌ക്കാരങ്ങള്‍.

ബേസില്‍ ജോസഫ് സംവിധാനം ചെയ്ത മലയാളത്തിലെ ആദ്യ സൂപ്പര്‍ ഹീറോ ചിത്രം ‘മിന്നല്‍ മുരളി’ക്കും നാല് അവാര്‍ഡ് ലഭിച്ചു. മികച്ച പിന്നണി ഗായകന്‍- പ്രദീപ് കുമാര്‍, മികച്ച ശബ്ദമിശ്രണം-ജാസ്മിന്‍ ജോര്‍ജ്, വസ്ത്രാലങ്കാരം – മെല്‍വി ജെ, വിഷ്വഷല്‍ എഫക്ട്- ആന്‍ഡ്രൂ ഡിക്രൂസ് എന്നീ പുരസ്‌ക്കാരങ്ങളാണ് മിന്നല്‍ മുരളി നേടിയത്.

ചുരുളിക്ക് മൂന്ന് പുരസ്‌ക്കാരങ്ങള്‍ ലഭിച്ചു. ഛായാഗ്രഹകന്‍ – മധു നീലകണ്ഠന്‍, ശബ്ദ രൂപകല്‍പന- രംഗനാഥന്‍ , കളറിസ്റ്റ്- ബിജു പ്രഭാകര്‍ എന്നിവര്‍ക്കാണ് ചുരുളിയിലൂടെ പുരസ്‌ക്കാരം ലഭിച്ചത്.

Comments are closed.