head1
head2
head 3

ആകാംഷയുടെ തിരികൊളുത്തി ‘ജന ഗണ മന’; കിടിലന്‍ ട്രെയിലര്‍ പുറത്ത്

പൃഥ്വിരാജും സുരാജ് വെഞ്ഞാറന്‍മൂടും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ‘ജന ഗണ മന’. ഏറെ നിഗുഢതകള്‍ ഒളിപ്പിച്ച ചിത്രത്തിന്റെ ട്രെയിലര്‍ യൂട്യൂബിലൂടെ അണിയറപ്രവര്‍ത്തകര്‍ റിലീസ് ചെയ്തു.

ടീസറിലുള്ളതുപോലെ തന്നെ വ്യക്തമായ രാഷ്ട്രീയമാണ് ട്രെയ്‌ലറിലും ഉള്ളത്. ‘ഗാന്ധിയെ കൊന്നതിന് രണ്ട് പക്ഷമുള്ള നാടാ സാറേ ഇത്’ എന്ന ഡയലോഗാണ് ടീസറില്‍ ചര്‍ച്ചാ വിഷയമായതെങ്കില്‍, ‘ഇവിടെ നോട്ടും നിരോധിക്കും, വേണ്ടി വന്നാല്‍ വോട്ടും നിരോധിക്കും, ഒരുത്തനും ചോദിക്കില്ല, കാരണം ഇത് ഇന്ത്യയല്ലേ,’ എന്ന ഡയലോഗാണ് ട്രെയ്‌ലറില്‍ ശ്രദ്ധിക്കപ്പെടുന്നത്.

സുരാജ് പൊലീസ് ഉദ്യോഗസ്ഥനായെത്തുന്ന ചിത്രത്തില്‍ മംമ്ത മോഹന്‍ദാസാണ് നായിക. “ക്വീന്‍” എന്ന സിനിമയ്ക്ക് ശേഷം ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ചിത്രമാണ് ജന ഗണ മന. പൃഥ്വിരാജ് പ്രൊഡക്ഷന്സും മാജിക് ഫ്രെയിംസും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ഷാരിസ് മുഹമ്മദ് ആണ് സിനിമയുടെ രചന. ക്യാമറ സുദീപ് ഇളമണ്‍, സംഗീതം ജെക്സ് ബിജോയ്.

പൃഥ്വിരാജ് കേന്ദ്ര കഥാപാത്രമാകുന്ന ചിത്രം ഏപ്രില്‍ 28 -നാണ് തിയറ്ററുകളില്‍ റിലീസ് ചെയ്യുക. ശ്രീ ദിവ്യ, ധ്രുവന്‍, ശാരി, രാജ കൃഷ്ണമൂര്‍ത്തി, പശുപതി, അഴകം പെരുമാള്‍, ഇളവരശ്, വിനോദ് സാഗര്‍, വിന്‍സി അലോഷ്യസ്, മിഥുന്‍, ഹരി കൃഷ്ണന്‍, വിജയകുമാര്‍ തുടങ്ങിയവരാണ് മറ്റ് പ്രധാന അഭിനേതാക്കള്‍.

Comments are closed.